പാലക്കാട്: കുടുംബശ്രീ കമ്മ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംരംഭകരുടെ ഉല്പന്നങ്ങളുടെ വിപണി ശാക്തീകരിക്കുന്നതിനായി 'സ്മോൾ ഈസ് ബ്യൂട്ടിഫുൾ' എന്ന പേരിൽ ബ്ലോക്കുതല വിപണന മേളകൾ ജില്ലയിൽ ആരംഭിച്ചു. പാലക്കാട് ബ്ലോക്കുതല മേള കഴിഞ്ഞ ദിവസം സ്റ്റേഡിയം സ്റ്റാൻഡിൽ ആരംഭിച്ചു. നവംബർ 23 വരെയാണ് മേള നടക്കുക. ഗൃഹോപകരണങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, കൊണ്ടാട്ടങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, കരകൗശല വസ്തുക്കൾ, സോപ്പുപൊടി, സോപ്പ്, ഫിനോയിൽ തുടങ്ങിയ നിരവധി ഉല്പന്നങ്ങൾ മേളയിൽ ലഭ്യമാണ്. പാലക്കാട് ബ്ലോക്കുതല വിപണന മേള പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ടി.ബേബി, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.സൈതലവി, പാലക്കാട് സി.ഡി.എസ് ചെയർപേഴ്സൺമാരായ റീത്ത, സഫിയാമ്മ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ കെ.എ.സിദ്ദിക്കുൾ അക്ബർ, സെയ്ദുമുഹമ്മദ് എന്നിവർ പങ്കെടുത്തു. മറ്റു ബ്ലോക്ക് കേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ മേളകൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |