പാലക്കാട്: ജ്യോതീബായ് പരിയാടത്തിന്റെ കവിതാസമാഹാരം 'മൂളിയലങ്കാരി' പുസ്തക പ്രകാശനം ആഷാമേനോൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിൽ നടന്ന പരിപാടിയിൽ എൻ.രാധാകൃഷ്ണൻ നായർ ടി.ആർ.അജയനു നൽകിയാണു പുസ്തകം പ്രകാശനം ചെയ്തത്. ഡോ. ഇ.എം.സുരജ പുസ്തകം പരിചയപ്പെടുത്തി. കവിതയുടെ ഏറ്റവും പുതിയ കാലം പെൺശബ്ദങ്ങളിലൂടെ മുഴങ്ങുന്നതിന്റെ സൗന്ദര്യം കൂടിയാണെന്ന് എൻ.രാധാകൃഷ്ണൻ നായർ പറഞ്ഞു. പുസ്തകത്തിന്റെ ആദ്യവില്പന രഘുനാഥൻ പറളി സുരേന്ദ്രമേനോനു നൽകി നിർവ്വഹിച്ചു. ചടങ്ങിൽ ഡോ. പി.മുരളി അദ്ധ്യക്ഷത വഹിച്ചു. എം.ശിവകുമാർ, ടി.ജി.നിരഞ്ജൻ, ഡോ. എം.പി.പവിത്ര, ഡോ. സുനിത ഗണേഷ്, സുഭദ്ര സതീശൻ, ഇന്ദു സുരേന്ദ്രനാഥ്, ശിവാനി ശിവദാസ്, ജ്യോതീബായ് പരിയാടത്ത്, എ.കെ.ചന്ദ്രൻകുട്ടി മുരളി മങ്കര, മുരളി എസ്.കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |