SignIn
Kerala Kaumudi Online
Wednesday, 25 May 2022 6.40 PM IST

ടൊമാറ്റോ ഫ്രൈ ഹോട്ടലുകളിൽ നിന്ന് ഔട്ട്: തക്കാളി സെഞ്ച്വറിയിലേക്ക്

tomato

കണ്ണൂർ: തക്കാളിയുടെ വില സെഞ്ച്വറിയിലേക്ക് കുതിച്ചതോടെ സസ്യാഹാരപ്രിയരുടെ ഇഷ്ട വിഭവമായ ടൊമാറ്റോ ഫ്രൈ ഹോട്ടലുകളിൽ നിന്ന് ഔട്ടായി. 50 മുതൽ 75 രൂപ വരെ ഈടാക്കിയിരുന്ന ടമാറ്റോ ഫ്രൈ അത്യാവശ്യമാണെങ്കിൽ 250 രൂപയെങ്കിലും നൽകേണ്ടി വരും.

ശബരിമല സീസണും കൂടിയ ആയതോടെ തക്കാളി അടക്കമുള്ള പച്ചക്കറികളുടെ വില വാണം പോലെ കുതിച്ചുകയറിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളിലാണ് തക്കാളി വില ക്രമാതീതമായി കുത്തനെ കയറാൻ തുടങ്ങിയത്. ചില്ലറ വിപണിയിൽ ഒന്നാം തരം തക്കാളിക്ക് 98-100 രൂപയാണ് വില. തക്കാളി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിൽ പെയ്ത അപ്രതീക്ഷിത മഴയാണ് വില ഉയരാൻ കാരണമെന്ന് വില്‍പ്പനക്കാർ പറയുന്നു. തമിഴ്‌നാട്, കർണാടക എന്നിവയാണ് തക്കാളി കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങൾ.

മഴകാരണം തക്കാളിയുടെ ഗുണനിലവാരവും കുറഞ്ഞു. രണ്ടാം തരം തക്കാളിക്ക് കിലോക്ക് 80 രൂപ മുതലാണ് വില. കണ്ണൂർ, തലശേരി തുടങ്ങിയ നഗരങ്ങളിലും ഗ്രാമീണ മേഖലയിലും വില 100 കടന്നു. മഴ ശക്തമായതോടെ മറ്റ് പച്ചക്കറികളുടെ വിലയിലും കാര്യമായ വർദ്ധനവുണ്ടായി. കേരളം പച്ചക്കറിക്ക് പ്രധാനമായി ആശ്രയിക്കുന്ന തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾ കനത്ത മഴയുടെ പിടിയിലാണിപ്പോൾ.

ഒരാഴ്ച മുൻപ് മുംബൈയിൽ എത്തിയിരുന്നത് 290 ടൺ തക്കാളിയാണെങ്കിൽ കഴിഞ്ഞ മാസം എത്തിയതാകട്ടെ 241 ടൺ മാത്രം. മറ്റ് നഗരങ്ങളിലും തക്കാളിയുടെ അളവിൽ കുറവുണ്ടായി.മഴ കാരണം ഗുണനിലവാരമുള്ള തക്കാളി കിട്ടാനില്ല. വന്നിരിക്കുന്ന തക്കാളിയിൽ നിന്നും നല്ലതുമാത്രമാണ് ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്നത്. ഇതു കാരണം ഒരുപാട് തക്കാളി പാഴായി പോകുന്നു. അതുകൊണ്ട് ഈ നഷ്ടം കൂടി ഞങ്ങൾക്ക് നികത്തേണ്ടതുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.

ഇന്ത്യ ലോകത്തെ രണ്ടാമത്തെ ഉത്പാദകർ:

19.75 ദശലക്ഷം ടൺ
നട്ട് ഏകദേശം 2-3 മാസത്തിനുള്ളിൽ തക്കാളി വിളവെടുപ്പിന് പാകമാകും. വിപണിയുടെ ആവശ്യത്തിനനുസരിച്ചാണ് വിളവെടുപ്പ്. നാഷണൽ ഹോർട്ടികൾച്ചറൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച്, ചൈനയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തക്കാളി ഉൽപ്പാദകരായ ഇന്ത്യ, 7.89 ലക്ഷം ഹെക്ടർ പ്രദേശത്ത് നിന്ന് ഏകദേശം 19.75 ദശലക്ഷം ടൺ തക്കാളിയാണ് ഉത്പാദിപ്പിക്കുന്നത്.

കർണാടകയിൽ ഇത്തവണ മികച്ച വിള പ്രതീക്ഷിച്ച തുംകൂരു, തുംകൂർ, ചിക്കബെല്ലാപുർ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും മഴ കനത്ത നാശമുണ്ടാക്കി. വിള നശിച്ചതോടെ കർഷകരും ദുരിതത്തിലാണ്. സംസ്ഥാനത്തും മഴ കനത്തതിനാൽ ആഭ്യന്തര ഉൽപാദനത്തിലും ഇടിവ് നേരിട്ടു.

കരയിപ്പിച്ച് ഉള്ളിവില

വലിയ ഉള്ളിയുടെ വിലയും 50 രൂപ കടന്നിട്ടുണ്ട്. മൂന്ന് മാസം മുമ്പ് 2630 രൂപയായിരുന്ന വലിയ ഉള്ളി ഇപ്പോൾ 5060 രൂപയാണ് ചില്ലറ വിപണിയിൽ ഈടാക്കുന്നത്. പാചകഎണ്ണയുടെ വിലയും ഉയർന്നു. 15 ലിറ്റർ ക്യാനിന് 1300 രൂപയായിരുന്നു കഴിഞ്ഞ വർഷം വിലയെങ്കിൽ ഇപ്പോൾ 2500 രൂപയാണ് വില. അതോടൊപ്പം പാചകവാതക വില ഉയർന്നതും അടുക്കള ബഡ്ജറ്റ് ഉയരാൻ കാരണമായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.