ലക്നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. 'പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന' അടിക്കുറിപ്പോടെയാണ് യോഗി ആദിത്യനാഥ് ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.
ആദിത്യനാഥിന്റെ തോളിൽ കൈയിട്ട് സംസാരിക്കുന്ന നരേന്ദ്രമോദിയെ ആണ് ചിത്രത്തിൽ കാണാവുന്നത്. എന്നാൽ എന്തിനെക്കുറിച്ചായിരുന്നു ചർച്ച എന്ന് വ്യക്തമാക്കിയിട്ടില്ല. ഒരു ഹിന്ദി കവിതാശകലത്തിനൊപ്പമായിരുന്നു ചിത്രം പങ്കുവച്ചിരിക്കുന്നത്. "ഞങ്ങൾ ഒരു പ്രതിജ്ഞയുമായി യാത്ര ആരംഭിച്ചിരിക്കുന്നു, മനസും ശരീരവും പൂർണമായി സമർപ്പിച്ച്, വാനിനും മേൽ ഉയരുന്ന ഒരു പുതിയ സൂര്യോദയത്തിനായി.; ഒരു നവ ഇന്ത്യക്കായി' എന്നായിരുന്നു ആ കുറിപ്പ്.
हम निकल पड़े हैं प्रण करके
— Yogi Adityanath (@myogiadityanath) November 21, 2021
अपना तन-मन अर्पण करके
जिद है एक सूर्य उगाना है
अम्बर से ऊँचा जाना है
एक भारत नया बनाना है pic.twitter.com/0uH4JDdPJE
ഉത്തർപ്രദേശ് രാജ്ഭവനിൽ നിന്ന് ഞായർ രാവിലെയാണ് ഇരുവരുമൊത്തുള്ള ചിത്രം പകർത്തിയത്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശത്തിനായാണ് മോദി ഉത്തർപ്രദേശിൽ എത്തിയത്. രാജ്ഭവനിൽ താമസിക്കുന്ന മോദി ഇന്ന് രാവിലെ യോഗി ആദിത്യനാഥിനെ കാണാൻ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |