SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.55 AM IST

സംസ്ഥാനത്ത് വ്യാഴാഴ്‌ച വരെ ഇടിമിന്നലോട് കൂടി മഴയെന്ന് മുന്നറിയിപ്പ്; മലയോര മേഖലയിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണം

rain

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്‌ച മുതൽ വ്യാഴാഴ്‌ച വരെ (നവംബർ 25) ഇടിമിന്നലോട് കൂടിയ മഴയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്‌ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും വ്യാഴാഴ്‌ചയും തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിലും മഞ്ഞ അലർട്ടാണ്. മലയോര മേഖലകളിൽ മഞ്ഞ അലർട്ട് ആണെങ്കിലും ഒറ്റപ്പെട്ട കനത്ത മഴയായതിനാൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ നല്ല മഴ ലഭിച്ച ഭാഗങ്ങളിലാണ് ജാഗ്രത വേണ്ടത്.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ 64.5 മില്ലിമീ‌റ്റർ മുതൽ 115.5 മില്ലി മീ‌റ്റർ വരെ മഴ ലഭിക്കുമെന്നാണ് സൂചന. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർ‌ദ്ദം ഇപ്പോൾ മദ്ധ്യ കിഴക്കൻ അറബിക്കടൽ ഭാഗത്താണ്. ബംഗാൾ ഉൾക്കടലിൽ അന്റമാൻ കടലിടനടുത്തും ഒരു ചക്രവാത ചുഴിയുണ്ട്. എന്നാൽ ഇവ കേരളത്തിന് അത്ര പ്രശ്‌നമുണ്ടാക്കിയേക്കില്ലെന്നാണ് നിലവിലെ സൂചനകൾ. ഇവയുടെ സാന്നിദ്ധ്യത്താൽ ആന്ധ്ര, തമിഴ്‌നാട് തീരത്തി കനത്ത മഴയും വെള‌ളപ്പൊക്കവുമുണ്ടായിരുന്നു. ആന്ധ്രയിൽ ഇപ്പോഴും പ്രളയസമാനമായ സാഹചര്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIN, ALERT, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.