കയ്പമംഗലം: തുടർച്ചയായി 51 വർഷം വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ച് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സ് കരസ്ഥമാക്കിയ എസ്.എൻ.എസ്.സി ചെന്ത്രാപ്പിന്നിക്ക് സർട്ടിഫിക്കറ്റ് കൈമാറി. ടി.എൻ. പ്രതാപൻ എം.പി. സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ, പഞ്ചായത്തംഗം ഹേന രമേശ്, സ്‌കൂൾ മാനേജർ ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, എസ്.എൻ.എസ്.സി ടൂർണമെന്റിലെ ആദ്യ കളിക്കാരൻ പി.ആർ. താരാനാഥൻ, ആദ്യ ടൂർണമെന്റ് സംഘാടകൻ കെ.കെ. സിദ്ധാർത്ഥൻ, ക്ലബ്ബ് ഭാരവാഹികളായ ശ്രീജിത്ത് മേനോത്ത്, കെ.ജി. കൃഷ്ണനുണ്ണി, രാമനാഥൻ കൊല്ലാറ തുടങ്ങിയവർ സംസാരിച്ചു. മൂന്ന് തലമുറയുടെ പരിശ്രമത്തിൽ ഇന്ത്യയിലെ കൊച്ചു ഗ്രാമത്തിൽ 51 വർഷങ്ങൾ തുടർച്ചയായി വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചതാണ് റെക്കാഡിന് അർഹമായത്.