തൃശൂർ : അച്ചടി മേഖലയിലെ ജി.എസ്.ടി നിരക്കുകൾ 18 ശതമാനമായി വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഡിസംബർ 31 വരെ ജപ്തി നടപടികൾ ഒഴിവാക്കണമെന്ന സംസ്ഥാന ഗവൺമെന്റിന്റെ നിർദ്ദേശം വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും പരിഗണിക്കുന്നില്ല എന്നത് കടുത്ത അവഗണനയാണെന്നും യോഗം വിലയിരുത്തി. സമ്മേളനം സംസ്ഥാന പ്രസിഡന്റ് വൈ. വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി കുണ്ടുകുളം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. ഹസൈനാർ, പി. ജയേഷ്, രാജീവ് ഉപ്പത്ത്, രവി പുഷ്പഗിരി, പി. ബിജു, സി. കെ. ഷിജുമോൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി സണ്ണി കുണ്ടുകുളം (പ്രസിഡന്റ്), പി. ബിജു (സെക്രട്ടറി), സി. കെ. ഷിജുമോൻ (ട്രഷറർ) എന്നിവരെ തെരഞ്ഞടുത്തു.