SignIn
Kerala Kaumudi Online
Friday, 29 March 2024 4.22 PM IST

തൊഴിൽ സംസ്കാരം മാറ്റിമറിച്ച് കൊവിഡ്

df

 ഇഷ്ടജോലി തേടി രാജി പെരുകി

കൊച്ചി: കൊവിഡ് കാലം തൊഴിൽസംസ്കാരം മാറ്റിമറിച്ചെന്നും മനസിന് തൃപ്തികരമായ മേഖലകളിലേക്ക് നിരവധിപേർ തിരിയാൻ ലോക്ക് ഡൗൺ കാരണമായെന്നും വിദഗ്ദ്ധർ. തൊഴിലില്ലായ്‌മയ്ക്ക് ലോക്ക് ഡൗൺ കാലത്ത് വലിയ മാറ്റങ്ങൾ വന്നില്ലെങ്കിലും കൊവിഡാനന്തരം ജോലി ഉപേക്ഷിക്കുന്ന പ്രവണത വർദ്ധിച്ചു.

മികച്ച നഷ്ടപരിഹാര പാക്കേജ്, ജോലിയുടെ പ്രസക്തി നഷ്ടപ്പെടൽ, മാനസിക പിരിമുറുക്കം, ജീവിതത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള കാഴ്ചപ്പാടിലെ മാറ്റം തുടങ്ങിയവ ജോലി രാജിവയ്ക്കാൻ കാരണമാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ ലഭിച്ച അവസരം ചിന്തകളിലും മാറ്റമുണ്ടാക്കി. ജോലിയോടുള്ള കാഴ്ചപ്പാട് മാറിയതിനൊപ്പം കുടുംബത്തോടുള്ള വൈകാരിതയിലും മാറ്റമുണ്ടായി.

കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച 'ഗ്രേറ്റ് റെസിഗ്‌നേഷൻ: പാൻഡമിക് എപ്പിഫനി' പാനൽ ചർച്ചയിലാണ് അഭിപ്രായങ്ങൾ ഉയർന്നത്. കെ.എം.എ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷനായ ചർച്ചയിൽ മുൻ പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ എസ്.ആർ. നായർ മോഡറേറ്ററായി. കെ.എം.എ ഭാരവാഹികളായ വിവേക് കൃഷ്ണ ഗോവിന്ദ്, നിർമല ലില്ലി, എ. ബാലകൃഷ്ണൻ, ബിബു പുന്നൂരാൻ എന്നിവരും പ്രസംഗിച്ചു.

 സാദ്ധ്യതകൾ തുറന്നു

കൂടുതൽ സാദ്ധ്യതകൾ തുറന്നതോടെ ജോലി ഉപേക്ഷിച്ചവരുണ്ട്. ജോലികൾ കൃത്യമായ സമയത്ത് തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യില്ലെന്ന തിരിച്ചറിവ് പലർക്കുമുണ്ടായത് കൊവിഡ് കാലത്താണ്.

പി. പ്രേംചന്ദ്

ഹ്യൂമൻ റിസോഴ്‌സ് വിദഗ്ദ്ധൻ

 സംതൃപ്തി പ്രധാനം

വീട്ടിലിരുന്ന് ജോലി ചെയ്യാനായത് മനസിന് സംതൃപ്തി ലഭിക്കുന്ന മറ്റ് ജോലി സാദ്ധ്യതകൾ മനസിലാക്കാൻ അവസരമായി. സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിച്ചവരും ഉപരിപഠനത്തിന് ജോലി ഉപേക്ഷിച്ചവരുമുണ്ട്. ജോലി ഉപേക്ഷിക്കുന്നത് കൊവിഡ് പ്രതിസന്ധി കൊണ്ട് മാത്രമല്ല.

പ്രൊഫ. ഡോ. ഹരികുമാർ

സോഷ്യൽ സയൻസ് ഡീൻ

കൊച്ചി സർവകലാശാല

 മാറ്റങ്ങൾ ഗുണപരം

കൊവിഡ് നിയന്ത്രണങ്ങൾ ഒട്ടേറെപ്പേരെ ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു. കൂടുതൽ സാദ്ധ്യതകൾ നൽകിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഹൈബ്രിഡ് മാതൃക, വർക്ക് ഫ്രം ഹോം തുടങ്ങിയ സാദ്ധ്യതകൾ ലഭ്യമായത് ഗുണപരമാണ്.

സാജു ജയിംസ്

മാനേജിംഗ് ഡയറക്ടർ

ഫ്രാഗോമെൻ ഇന്ത്യ

 ജോലിക്കപ്പുറമുണ്ട് കാര്യങ്ങൾ

വീട്ടിലിരുന്നു ജോലി ചെയ്യാൻ ലഭിച്ച അവസരം പലർക്കും പുനർവിചിന്തനത്തിനു കാരണമായി. ജോലിക്കപ്പുറം കുടുംബം, മാനസികോല്ലാസം, സ്വാതന്ത്ര്യം എന്നിവയെപ്പറ്റി പലരും ചിന്തിച്ചു. തനിക്ക് വേണ്ടി ജോലി ചെയ്താൽ മതിയെന്ന ചിന്തയുയർന്നു.

ഡോ. വിപിൻ റോൾഡന്റ്

കോർപ്പറേറ്റ് സൈക്കോളജിസ്റ്റ്

 ഐ.ടി മേഖലയിലെ ജോലിഭാരം ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്തത് മനോഭാവത്തിൽ മാറ്റം സൃഷ്ടിച്ചു.

ടി.എ. അരുണാനന്ദ്

എച്ച്.ആർ മേധാവി

ഫുൾ കോണ്ടാക്ട് ഇന്ത്യ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID EFFECT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.