കൊച്ചി: ജില്ലയിൽ ഇന്നലെ 873 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 867 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 874 പേർ രോഗമുക്തി നേടി. 10.24 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 2589 ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 270 ആദ്യ ഡോസും 2319 സെക്കന്റ് ഡോസുമാണ്. 2194 ഡോസ് കൊവിഷീൽഡും 385 ഡോസ് കൊവാക്സിനും 10 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ 4994149 ഡോസ് വാക്സിനാണ് നൽകിയത്. 2983040 ആദ്യ ഡോസ് വാക്സിനും, 2011109 സെക്കന്റ് ഡോസ് വാക്സിനും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |