ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമയെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും നിറയുന്നത്. മികച്ച പ്രതികരണം നേടുമ്പോഴും ചുരുളി സിനിമയിലെ തെറി പ്രയോഗങ്ങൾക്കെതിരെയാണ് ഒരു വിഭാഗം രംഗത്ത് വന്നത്. ഈ സന്ദർഭത്തിൽ സിനിമയെ പ്രശംസിച്ചിരിക്കുകയാണ് ഏഴുത്തുകാരൻ എൻ.എസ്. മാധവൻ. സിനിമയും അതിനായെടുത്ത പ്രയത്നവും ഇഷ്ടപ്പെട്ടെന്ന് എൻ എസ് മാധവൻ ട്വിറ്ററിൽ കുറിച്ചു. 'ഇതുവരെയുളള സിനിമയുടെ എല്ലാ അതിർവരമ്പുകളെയും മറികടന്ന് നിങ്ങൾ മറ്റൊരു ലോകം തീർത്തു. എനിക്ക് സിനിമയും സിനിമയുടെ പ്രയത്നവും ഇഷ്ടപ്പെട്ടു' എന്ന് അദ്ദേഹം പറയുന്നു.
#Churuli is Dantesque. You cross a bridge, and you are in another world. Liked the movie and the effort. pic.twitter.com/jky39MBrJ4
— N.S. Madhavan (@NSMlive) November 20, 2021
കാടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചുരുളി നവംബർ 19ന് സോണി ലൈവിലൂടെയാണ് റിലീസ് ചെയ്തത്. എസ് ഹരീഷ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് പ്രധാനതാരങ്ങൾ. സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |