SignIn
Kerala Kaumudi Online
Sunday, 22 May 2022 12.14 PM IST

നിയമം മറന്നു, ബോട്ട് മാസ്റ്റർ ലൈസൻസ് ടെസ്റ്റ് നിലച്ചു

boat

ആലപ്പുഴ: കനാൽ നിയമം പരിഷ്കരിച്ചതോടെ സംസ്ഥാന ജലഗതാഗത വകുപ്പിൽ പുതുതായി നേരിട്ടുള്ള ബോട്ട് മാസ്റ്റർ (കണ്ടക്ടർ) നിയമനം നടത്താൻ കഴിയുന്നില്ല. 2010ലെ കേരള ഇൻലാൻഡ് വെസൽ നിയമത്തിലെ അപാകത കാരണം ബോട്ട് മാസ്റ്റർ ലൈസൻസ് ടെസ്റ്റ് നടത്താനാകുന്നില്ല. നിലവിലുള്ള ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തെങ്കിലും അപേക്ഷ അയക്കുന്ന സമയം ബോട്ട് മാസ്റ്റർ ലൈസൻസ് വേണമെന്ന നിബന്ധന ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയാകുന്നു. വിരമിക്കൽ അനുസരിച്ച് പ്രതിവർഷം പത്തോളം ഒഴിവുകളാണ് ഉണ്ടാകുന്നത്. ഈ ഒഴിവ് നികത്താൻ പെടാപ്പാടുപെടുകയാണ് ജലഗതാഗത വകുപ്പ്. നിയമത്തിലെ ന്യൂനത ചൂണ്ടിക്കാട്ടിയാണ് തുറമുഖവകുപ്പ് ബോട്ട് മാസ്റ്റർ ലൈസൻസ് ടെസ്റ്റ് നടത്താത്തതെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം.

ലൈസൻസ് ടെസ്റ്റ് നടത്താൻ അനുമതിയില്ല

2010ന് മുമ്പ് കനാൽ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജലഗതാഗത വകുപ്പിൽ നിയമനം നടത്തിയിരുന്നത്. അന്ന് തുറമുഖ വകുപ്പ് ബോട്ട് മാസ്റ്റർ ലൈസൻസ് ടെസ്റ്റ് നടത്തിയിരുന്നു. നിയമം പരിഷ്കരിച്ചതോടെ ബോട്ട് മാസ്റ്റർ ലൈസൻസ് ടെസ്റ്റ് നടത്താനുള്ള അനുമതിയില്ലാതായി. ഇതോടെ പുതുതായി ആർക്കും ബോട്ട് മാസ്റ്റർ ലൈസൻസ് നൽകിയിട്ടില്ല. കഴിഞ്ഞ പതിനോന്ന് വർഷമായി ജലഗതാഗത വകുപ്പിൽ നിലവിലുള്ള ജീവനക്കാർക്ക് ഉദ്യോഗക്കയറ്റം നൽകിയാണ് ബോട്ട് മാസ്റ്റർ ഒഴിവ് നികത്തുന്നത്. പുതിയ നിയമത്തിൽ ലാസ്കർ, സ്രങ്ക്, ജൂനിയർ മാസ്റ്റർ, സീനിയർ മാസ്റ്റർ, എൻജിനിയറിംഗ് വിഭാഗങ്ങൾക്ക് ലൈസൻസ് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ബോട്ട്മാസ്റ്റർ താസ്തികയ്ക്ക് ലൈസൻസ് നൽകാൻ നിർദ്ദേശമില്ല.

നിലവിലെ അവസ്ഥ

1. ഉദ്യോഗക്കയറ്റം നൽകുന്ന ജീവനക്കാർക്ക് തുറമുഖ വകുപ്പ് ലൈസൻസിന് സമാനമായ സർവീസ് സർട്ടിഫിക്കറ്റാണ് നൽകുന്നത്

2. ലൈസൻസ് ടെസ്റ്റ് നടത്താത്തതിനാൽ ഉന്നത യോഗ്യതയുള്ള നിരവധി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷസമർപ്പിക്കാൻ കഴിയുന്നില്ല

3. ലാസ്കർ താസ്തികയിൽ ഏഴാംക്ളാസാണ് വിദ്യാഭ്യാസ യോഗ്യത

4. ബോട്ട്മാസ്റ്റർ താസ്തികയ്ക്ക് പ്ളസ്ടുവുമാണ് യോഗ്യത

5. ലാസ്കർ താസ്തികയിൽ നിയമനം ലഭിക്കുന്നവർ രണ്ട് വർഷത്തിന് ശേഷം സ്രാങ്കായി ഉദ്യോഗക്കയറ്റം ലഭിക്കും

6. പിന്നീട് സീനിയോരിറ്റി അനുസരിച്ച് ബോട്ട്മാസ്റ്ററായാണ് നിയമിക്കുന്നത്

"

കേരള ഇൻലാൻഡ് വെസൽ നിയമം അനുസരിച്ച് ബോട്ട് മാസ്റ്റർ ലൈസൻസ് ടെസ്റ്റ് നടത്താൻ കഴിയില്ല. നിയമത്തിൽ നിർദേശിച്ചിട്ടുള്ള മറ്റ് തസ്തികയിലേക്കുള്ള ടെറ്റ് നടത്തി ലൈസൻസ് വിതരണം ചെയ്യുന്നുണ്ട്.

കുര്യക്കോസ്, ഓഫീസർ, തുറമുഖ വകുപ്പ്, ആലപ്പുഴ

"

ബോട്ട്മാസ്റ്റർ ലൈസൻസ് ടെസ്റ്റ് നടത്താൻ തുറമുഖവകുപ്പിനെ അധികാരപ്പെടുത്തി നിലവിലെ നിയമത്തിൽ അടിയന്തരമായി ഭേദഗതി വരുത്തണം. നിയമത്തിന്റെ പേരിൽ ഉദ്യോഗാർത്ഥികളെ ബുദ്ധിമുട്ടിക്കരുത്.

ഫെറ്റോ, ജില്ലാ കമ്മിറ്റി, ആലപ്പുഴ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA, GENE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.