SignIn
Kerala Kaumudi Online
Friday, 29 March 2024 2.12 AM IST

സൗരോ‌ർ‌ജ വിളക്ക് നൽകി

solar

ആലപ്പുഴ: ആലപ്പി സെൻട്രൽ റോട്ടറി ഡിസ്ക്ട്രിക്ട് പ്രോജക്ട് എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി സൗരോർജ വഴിവിളക്ക് നിർമ്മിച്ചുനൽകി. പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഒമ്പതാം വാർഡ് പത്തിപ്പാലത്തിന് സമീപം വർഷങ്ങളായി വഴിവിളക്ക് ഇല്ലാതെ കഷ്ടത അനുഭവിക്കുന്ന പ്രദേശവാസികളുടെ അഭ്യർത്ഥനയെ തുടർന്നാണ് റോട്ടറി ക്ലബ് വഴി വിളക്ക് നിർമ്മിച്ച് നൽകിയത്. പദ്ധതി ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ കെ. ശ്രീനിവാസൻ നിർവഹിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ മുഖ്യപ്രഭാഷണം നടത്തി. റോട്ടറി അസി. ഗവർണർ സി. ജയകുമാർ, റോട്ടറി ക്ലബ് ഒഫ് ആലപ്പി സെൻട്രൽ പ്രസിഡന്റ് ജെ. രാജേഷ്, മറ്റ് ഭാരവാഹികളായ കെ. ജയകുമാർ, എൻ. കൃഷ്ണകുമാർ, എ. രാധാകൃഷ്ണൻ നായർ, സിനോ, കെ.എസ്. വിനോദ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.