പത്തനംതിട്ട: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ ഇടതു സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ സംഘ് ജില്ലാ നേതാക്കൾ നാളെ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുന്നിൽ ഉപവാസിക്കും. രാവിലെ 10ന് കളക്ടറേറ്റിൽ നിന്ന് സമരപ്പന്തലിലേക്ക് പ്രകടനം നടത്തും. സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്യും.
ബി.എം.എസ് ജില്ലാ സെക്രട്ടറി എ.കെ ഗിരീഷ്, കെ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് ജി. കണ്ണൻ, ഫെറ്റോ ജില്ലാ പ്രസിഡന്റ് മനോജ് ബി. നായർ, എൻ. ടി. യു ജില്ലാ സെക്രട്ടറി ജി. സനൽ കുമാർ, സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് ടി.ഡി. സാബു, കേരള വൈദ്യുതി മസ്ദൂർ സംഘ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് വി.ആർ.അനിൽ, കെ.എസ്.ടി എംപ്ലോയീസ് സംഘ് ജില്ലാ പ്രസിഡന്റ് എ. എസ് രഘുനാഥ് എന്നിവർ സംസാരിക്കും. ബി.എം.എസ് ജില്ലാ പ്രസിഡന്റ് എം.കെ അരവിന്ദൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |