കണ്ണൂർ :കൊവിഡ് കാലത്തിനു ശേഷം കളിയരങ്ങിൽ കഥകളി അരങ്ങേറിയപ്പോൾ ആസ്വാദകർക്ക് വിസ്മയമായി.കുവലയം കഥകളി ആസ്വാദക സഭയുടെ ആഭിമുഖ്യത്തിൽ കഥകളി അരങ്ങേറിയത്. കണ്ണൂർ ജവഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന അരങ്ങിൽ കോട്ടയം കഥകളിലെ പ്രസിദ്ധമായ കിർമ്മീര വധത്തിലെ ലളിത ,പാഞ്ചാലി രംഗമാണ് അവതരിപ്പിച്ചത്. പ്രശസ്ത കലാകാരന്മാരായ കലാമണ്ഡലം സാജൻ, സാവേരി മേലേടം എന്നിവർ യഥാക്രമം ലളിത, പാഞ്ചാലി വേഷങ്ങൾ അവതരിപ്പിച്ചു. പാട്ട് ശ്രീരാഗ് വർമ്മ, സാംരംഗ് പുല്ലൂർ, എന്നിവരും മദ്ദളം കലാമണ്ഡലം ശ്രീജിത്തും കലാനിലയം ഉദയൻ ചെണ്ടയും നിർവഹിച്ചു.
നേരത്തേ കലാമണ്ഡലം അനിൽ കുമാർ, കലാമണ്ഡലം മഹേന്ദ്രൻ എന്നിവർ സോദാഹരണ പാഠം അവതരിപ്പിച്ചു.