വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാറിൽ കേരളത്തിലെ അമ്പത് ലക്ഷത്തിലധികമുള്ള ജനങ്ങളുടെ ജീവൻ പന്താടരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. അതിന്റെ ഗൗരവം കണക്കിലെടുത്ത് സർക്കാർ പ്രവർത്തിക്കണം.
'മുല്ലപ്പെരിയാറിൽ പുതിയ ഡാം കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും" എന്ന ആശയവുമായി ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ പങ്കാളിയായ ശേഷം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരം മുറി ഉത്തരവുകൾ മന്ത്രിമാർ അറിഞ്ഞില്ലന്ന വാദം പുച്ഛത്തോടെ തള്ളുകയാണെന്നും സുധാകരൻ പറഞ്ഞു. ആയിരക്കണക്കിന് പ്രവർത്തകർ ചങ്ങലയിൽ കണ്ണികളായപ്പോൾ തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു വണ്ടിപ്പെരിയാർ ടൗൺ മുതൽ അറുപത്തിരണ്ടാം മൈൽ വരെ കെ. സുധാകരൻ സഞ്ചരിച്ചു. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |