തിരുവനന്തപുരം: മഴ കാരണം സംസ്ഥാനത്തു നിന്ന് ആന്ധ്ര, നാഗർകോവിൽ എന്നിവിടങ്ങൾ വഴിയുമുള്ള ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. ആന്ധ്രവഴിയുള്ള പാറ്റ്ന, ബിലാസ്പൂർ, ടാറ്റാനഗർ തുടങ്ങിയ ട്രെയിനുകൾ പൂർണമായോ, ഭാഗികമായോ തടസപ്പെട്ടിട്ടു. ശബരി എക്സ്പ്രസ് റദ്ദാക്കി. നാഗർകോവിലിലെ പ്രശ്നം മൂലം നാല് പാസഞ്ചർ എക്സ്പ്രസുകൾ പൂർണമായും പതിനാറ് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. 13 മുതലാണ് നാഗർകോവിലിലൂടെയുള്ള ഗതാഗതം നിലച്ചത്. ആന്ധ്രയിലെ വിജയവാഡ, ഗുണ്ടക്കൽ ഡിവിഷനുകളിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം രണ്ടുദിവസമായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |