കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പളളിമുക്ക് കൊല്ലൂർവിള കെ.ടി.എം നഗർ 230 ഫാത്തിമാ മൻസിലിൽ നെബിൻ (21) ആണ് പിടിയിലായത്. സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി ഇയാൾ നിരന്തരം ഫോണിൽ ബന്ധപ്പെട്ട് അടുപ്പത്തിലാകുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയ ശേഷം പെൺകുട്ടിയെ ഇയാളുടെ വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. ശരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ചികിത്സ തേടിയ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊട്ടിയം ഇൻസ്പെക്ടർ എം.സി. ജിംസ്റ്റലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുജിത്ത് ബി. നായർ, അനൂപ്, പി.ജി. അഷ്ടമൻ, എ.എസ്.ഐ സുനിൽകുമാർ, എസ്.സി.പി.ഒ ബീന സി.പി.ഒ മാരായ പ്രശാന്ത്, പ്രവീൺചന്ദ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.