നെടുമങ്ങാട്: ആനാട് പഞ്ചായത്തിലെ പഴകുറ്റി - ഇരിഞ്ചയം റോഡിൽ എം.ടി ഹാൾ, ബ്ലോക്ക് ഓഫീസ് റോഡ്, വേങ്കവിള പ്രദേശങ്ങളിൽ ശുദ്ധജല വിതരണ മുടക്കം പതിവായി. ചതുപ്പ് നിലങ്ങൾ ഉൾപ്പെടുന്ന ഇവിടെ പൊതു ജലവിതരണ സംവിധാനത്തെ ആശ്രയിച്ചാണ് നാട്ടുകാർ കഴിയുന്നത്. സ്കൂൾ തുറന്നതോടെ കുടിവെള്ള പ്രശ്നം രൂക്ഷമായിരിക്കുകയാണ്. വിവരം അറിയിച്ചിട്ടും ബന്ധപ്പെട്ടവർ ഇടപെടുന്നില്ലെന്നാണ് പരാതി.
ശുദ്ധജല വിതരണം അടിയന്തരമായി ആരംഭിച്ചില്ലെങ്കിൽ ജലവിതരണ ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ വേങ്കവിള നവഭാവന റസിഡന്റ്സ് അസോസിയേഷൻ തീരുമാനിച്ചു. പ്രസിഡന്റ് വേങ്കവിള സുരേഷ്, സെക്രട്ടറി അനിൽകുമാർ, ട്രഷറർ രഘുനാഥ്, എം.എൽ. ജയകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.