SignIn
Kerala Kaumudi Online
Thursday, 18 April 2024 7.35 AM IST

ഷിജുഖാനെതിരെ കേസെടുക്കണമെന്ന് അനുപമ

anupama

തിരുവനന്തപുരം: ലൈസൻസ് കാലാവധി അവസാനിച്ചിട്ടും അത് ലംഘിച്ച് ദത്ത് നൽകിയ ശിശുക്ഷേമ സമിതിയുടെ ജനറൽ സെക്രട്ടറി ഷിജുഖാനെ ക്രിമിനൽ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് കുഞ്ഞിനായി സമരം ചെയ്യുന്ന അനുപമ ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകും. ശിശുക്ഷേമ സമിതിയുടെ ദത്ത് നൽകാനുള്ള ലൈസൻസ് കാലാവധി 2016 ജൂലായ് ഒന്ന് മുതൽ 2021 ജൂൺ 30 വരെയായിരുന്നു. അനുപമയുടേതെന്ന് സംശയിക്കുന്ന കുട്ടിയെ ആന്ധ്രാ സ്വദേശികളൾക്ക് കൈമാറുമ്പോൾ സമിതിക്ക് ലൈസൻസ് ഇല്ലായിരുന്നു. ഇക്കാര്യത്തിൽ ശിശുക്ഷേമ സമിതിയെ കഴിഞ്ഞദിവസം തിരുവനന്തപുരം കുടുംബ കോടതി വിമർശിച്ചിരുന്നു.

എന്നാൽ ലൈസൻസ് നീട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ നിലപാട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANUPAMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.