SignIn
Kerala Kaumudi Online
Thursday, 27 January 2022 4.37 PM IST

ദിവസം രണ്ടുപേർക്ക് മാത്രം ലഭിക്കുന്ന അവസരം, കപാലി ജാതകം എഴുതിയാൽ

kapali-namboothi

ആ​രാ​യി​രി​ക്ക​ണം​ ​യ​ഥാ​ർ​ത്ഥ​ ​ജ്യോ​തി​ഷി​ ​എ​ന്ന് ​അ​റി​യ​ണ​മെ​ങ്കി​ൽ​ ​ക​പാ​ലി​ ​ എ​ന്ന​ ​മ​ഹാ​ജ്യോ​തി​ഷ​ ​പ​ണ്ഡി​ത​ന്റെ​ ​ ജീ​വി​ത​ത്തി​ലൂ​ടെ​ ​ന​മു​ക്ക് ​ സ​ഞ്ച​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അന്ധ​കാ​ര​മാ​കു​ന്ന​ ​അ​ജ്ഞ​ത​യി​ലേ​ക്ക് ​വെ​ളി​ച്ചം​ ​വീ​ശു​ന്ന​ത് ​ എ​ന്നാ​ണ് ​ ജ്യോ​തി​ഷം​ ​എ​ന്ന​ ​വാ​ക്കി​ന്റ​ ​അ​ർ​ത്ഥം​ ​പ്ര​തി​ധ്വ​നി​പ്പി​ക്കു​ന്ന​ത്.​ ​ഹൈ​ന്ദ​വ​ ​വി​ശ്വാ​സ​മ​നു​സ​രി​ച്ച് ​'​വേ​ദ​ങ്ങ​ളു​ടെ​ ​ക​ണ്ണ് "​ ​ആ​ണ് ​ജ്യോ​തി​ഷ​ശാ​സ്ത്രം.​ ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​വേ​ദാം​ഗ​മാ​യ​ ​ജ്യോ​തി​ഷ​ത്തെ​ ​അ​റി​യു​ന്ന​യാ​ളാ​ക​ണം​ ​ജ്യോ​തി​ഷി.​ ​ഗ്ര​ന്ഥ​ങ്ങ​ൾ​ ​മാ​ത്രം​ ​അ​വ​ലം​ബി​ച്ച​തു​കൊ​ണ്ട് ​ഒ​രാ​ൾ​ ​ജ്യോ​തി​ഷി​യാ​കു​ന്നി​ല്ല.​ ​ആ​രാ​യി​രി​ക്ക​ണം​ ​യ​ഥാ​ർ​ത്ഥ​ ​ജ്യോ​തി​ഷി​ ​എ​ന്ന് ​അ​റി​യ​ണ​മെ​ങ്കി​ൽ​ ​ക​പാ​ലി​ ​എ​ന്ന​ ​മ​ഹാ​ജ്യോ​തി​ഷ​ ​പ​ണ്ഡി​ത​ന്റെ​ ​ജീ​വി​ത​ത്തി​ലൂ​ടെ​ ​ന​മു​ക്ക് ​സ​ഞ്ച​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.​ 1942​ൽ​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​യി​ലെ​ ​ത​ളി​പ്പ​റ​മ്പ് ​മു​ക്കു​ന്ന് ​ദേ​ശ​ത്താ​ണ് ​എം.​എം​ ​ക​പാ​ലി​യു​ടെ​ ​ജ​ന​നം.​ ​തു​ട​ർ​ന്നു​ള്ള​ ​ജീ​വി​തം​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വാ​ക്കു​ക​ളി​ൽ.

രാ​ഷ്ട്രീ​യ​ത്തി​ൽ​ ​നി​ന്ന് ​ ജ്യോ​തി​ഷ​ത്തി​ലേ​ക്ക് ?
ര​ണ്ടാം​ ​ക്ലാ​സ് ​വ​രെ​യേ​ ​പ​ഠി​​​ച്ചു​ള്ളൂ.​ ​അ​ച്‌​ഛ​ന്റെ​ ​നി​ർ​ബ​ന്ധ​ത്തെ​ ​തു​ട​ർ​ന്ന് ​ഉ​പ​ന​യ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ത്തേ​ണ്ട​തു​ണ്ടാ​യി​​​രു​ന്നു.​ ​പ​തി​​​നൊ​ന്നു​ ​വ​യ​സു​ള്ള​പ്പോ​ഴാ​യി​രു​ന്നു​ ​അ​ച്‌​ഛ​ന്റെ​ ​മ​ര​ണം.​ ​അ​ച്‌​ഛ​ൻ​ ​വേ​ണ്ടെ​ന്ന് ​പ​റ​ഞ്ഞ​തി​​​നാ​ൽ​ ​പി​​​ന്നെ​ ​പ​ഠി​​​ക്കാ​ൻ​ ​തോ​ന്നി​​​യി​​​ല്ല.​ ​പി​​​ന്നീ​ട് ​വീ​ടു​ ​നോ​ക്കേ​ണ്ടി​​​ ​വ​ന്നു.​ 24ാം​ ​വ​യ​സി​ൽ​ ​വി​വാ​ഹി​ത​നാ​യി.​ ​അ​ക്കാ​ല​ത്ത് ​ഭാ​ര​തീ​യ​ ​ജ​ന​സം​ഘ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.​ ​പാ​ർ​ട്ടി​ ​പി​രി​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​മു​ഖ​ ​ജ്യോ​തി​ഷ​നാ​യ​ ​പി.​കെ.​ ​കൃ​ഷ്‌​ണ​ൻ​ ​നാ​യ​രു​ടെ​ ​വീ​ട് ​സ​ന്ദ​ർ​ശി​ച്ച​ത് ​വ​ഴി​​​ത്തി​​​രി​​​വാ​യി​​.​ ​സം​ഭാ​ഷ​ണ​ത്തി​നി​ടെ​ ​ജ്യോ​തി​ഷ​ത്തോ​ടു​ള്ള​ ​എ​ന്റെ​ ​താ​ത്പ​ര്യ​വും​ ​വാ​സ​ന​യും​ ​അ​ദ്ദേ​ഹം​ ​തി​രി​ച്ച​റി​ഞ്ഞു.​ ​ജ്യോ​തി​ഷം​ ​പ​ഠി​ച്ചു​കൂ​ടേ​ ​എ​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ചോ​ദ്യ​മാ​ണ് ​ഈ​ ​ക​ർ​മ്മ​പ​ഥ​ത്തി​ൽ​ ​എ​ത്തി​ച്ച​ത്.​ ​അ​ന്ന് ​ഗു​രു​നാ​ഥ​ൻ​ ​ഒ​ന്നേ​ ​ആ​വ​ശ്യ​പ്പെ​ട്ടു​ള്ളൂ,​ ​രാ​ഷ്ട്രീ​യം​ ​ഉ​പേ​ക്ഷി​ക്ക​ണം.​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യോ​ടു​ള്ള​ ​അ​നു​ഭാ​വ​വും​ ​ഈ​ ​രം​ഗ​ത്ത് ​പ​റ്റി​ല്ലെ​ന്ന് ​അ​ദ്ദേ​ഹം​ ​നി​ഷ്‌​ക​ർ​ഷി​ച്ചു.​ ​ഗു​രു​വ​ച​നം​ ​മ​ന​സാ​ ​സ്വീ​ക​രി​ച്ച് ​രാ​ഷ്ട്രീ​യം​ ​ഉ​പേ​ക്ഷി​ച്ചു.​ ​അ​വി​ടു​ന്നി​ങ്ങോ​ട്ട് ​ ഈ​ 78-ാം​ ​വ​യ​സി​ലും​ ​ജ്യോ​തി​ശാ​സ്ത്രം​ ​ത​ന്നെ​യാ​ണ് ​ജീ​വി​തം.​ ​പ​ര​മ​സ​ത്യ​മാ​യ​ ​ആ​ ​ശാ​സ്ത്ര​ത്തെ​ ​ഇ​പ്പോ​ഴും​ ​പ​ഠി​ച്ചു​ ​കൊ​ണ്ടേ​യി​രി​ക്കു​ന്നു.

ആ​രാ​യി​രി​ക്ക​ണം​ ​ജ്യോ​തി​ഷി?
ബ്ര​ഹ്മാ​വി​ൽ​ ​നി​ന്നാ​ണ് ​ജ്യോ​തി​ഷ​ശാ​സ്ത്ര​ത്തി​ന്റെ​ ​ഉ​ത്ഭ​വം.​ ​വ​സി​ഷ്‌​ഠ​ൻ​ ​തു​ട​ങ്ങി​ ​പ​രാ​ശ​ര​ൻ​ ​വ​രെ​യു​ള്ള​ 18​ ​ഋ​ഷി​മാ​ർ​ക്ക് ​ബ്ര​ഹ്മാ​വ് ​അ​ത് ​പ​ക​ർ​ന്നു​ ​ന​ൽ​കി.​ ​ഭാ​ര​തീ​യ​ ​ജ്യോ​തി​ഷ​ ​ശാ​സ്ത്ര​ത്തി​ന്റെ​ ​ആ​ദ്യ​ ​പ്രൊ​ഫ​സ​ർ​മാ​രാ​യി​ ​ക​ണ​ക്കാ​ക്കു​ന്ന​ത് ​ഇ​വ​രെ​യാ​ണ്.​ ​ആ​ദ്യ​ത്തെ​ ​ആ​ധി​കാ​രി​ക​മാ​യ​ ​ഗ്ര​ന്ഥ​ങ്ങ​ളൊ​ന്നും​ ​ഇ​ന്ന് ​ല​ഭ്യ​മ​ല്ല.​ ​ഒ​രു​ ​മ​നു​ഷ്യ​ ​ജ​ന്മം​ ​കൊ​ണ്ട് ​പ​ഠി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​ശാ​സ്ത്ര​മ​ല്ലി​ത്.​ ​ക​ച്ച​വ​ട​ ​സ​മ്പ്ര​ദാ​യ​ത്തി​ൽ​ ​സ​മീ​പി​ക്കേ​ണ്ട​ ​ഒ​ന്ന​ല്ല​ ​ജ്യോ​തി​ഷ​ ​ശാ​സ്ത്രം.​ ​അ​തു​ ​ല​ക്ഷ്യ​മാ​ക്കി​യു​ള്ള​ ​പ്ര​വ​ച​ന​ങ്ങ​ൾ​ ​ഒ​ന്നും​ ​ത​ന്നെ​ ​ഫ​ലി​ക്കാ​നും​ ​പോ​കു​ന്നി​ല്ല.​ ​സ്വ​ന്തം​ ​സ​മ്പാ​ദ്യ​ത്തി​നു​ ​വേ​ണ്ടി​യാ​ക​മ്പോ​ൾ​ ​പ്ര​വ​ച​നം​ ​ഫ​ല​പ്ര​ദ​വു​മാ​കി​ല്ലെ​ന്ന് ​മാ​ത്ര​മ​ല്ല​,​ ​വി​ജ​യി​ക്കു​ക​യു​മി​ല്ല.

ചൊ​വ്വാ​ദോ​ഷം​ ​എ​ന്നൊ​ക്കെ​ ​പ​റ​യാ​റു​ണ്ട്.​ ​ഗ്ര​ഹ​ങ്ങ​ൾ​ ​എ​ങ്ങ​നെ​യാ​ണ് ​മ​നു​ഷ്യ​ന് ​ദോ​ഷം​ ​ചെ​യ്യു​ക?
ചൊ​വ്വ​ ​എ​ന്ന​ല്ല​ ​എ​ല്ലാ​ ​ഗ്ര​ഹ​ങ്ങ​ളെ​ ​കൊ​ണ്ടും​ ​ഗു​ണ​വു​മു​ണ്ട് ​ദോ​ഷ​വു​മു​ണ്ട്.​ ​ഒ​രാ​ളെ​യും​ ​ഉ​പ​ദ്ര​വി​ക്ക​ണ​മെ​ന്ന് ​ആ​ഗ്ര​ഹ​മു​ള്ള​വ​ര​ല്ല​ ​ഗ്ര​ഹേ​ശ്വ​ര​ന്മാ​ർ​ ​ആ​രും.​ ​അ​വ​ര​വ​ർ​ ​ചെ​യ്‌​ത​ ​ക​ർ​മ്മ​ഫ​ല​ങ്ങ​ളെ​ ​സൂ​ചി​പ്പി​ക്കു​ക​ ​മാ​ത്ര​മേ​ ​ഗ്ര​ഹ​ങ്ങ​ൾ​ ​ചെ​യ്യു​ന്നു​ള്ളൂ.​ ​അ​തി​ന്റെ​ ​ല​ക്ഷ​ണം​ ​കാ​ണി​ക്കു​ന്നു​വെ​ന്നേ​യു​ള്ളൂ.​ ​അ​തു​കൊ​ണ്ട് ​ഗ്ര​ഹ​ങ്ങ​ളെ​ ​കു​റ്റം​ ​പ​റ​ഞ്ഞി​ട്ട് ​ഒ​രു​ ​കാ​ര്യ​വു​മി​ല്ല.​ ​ലോ​കോ​പ​കാ​ര​ത്തി​ന് ​നി​ല​കൊ​ള്ളു​ന്ന​വ​രാ​ണ് ​ന​വ​ഗ്ര​ഹ​ങ്ങ​ൾ.​ ​വാ​ക്കു​ ​കൊ​ണ്ട് ​ഇ​ന്ന​ത് ​പ​റ​ഞ്ഞു,​ ​കൈ​ ​കൊ​ണ്ട് ​ഇ​ന്ന​ത് ​പ്ര​വ​ർ​ത്തി​ച്ചു​ ​അ​തി​ന്റെ​ ​ഗു​ണ​ദോ​ഷ​ങ്ങ​ൾ​ ​സൂ​ചി​പ്പി​ച്ച് ​അ​ത് ​അ​നു​ഭ​വി​പ്പി​ക്ക​ലാ​ണ് ​അ​വ​രു​ടെ​ ​പ്ര​വ​ർ​ത്ത​നം.

ക​ർ​മ്മ​ഫ​ലം​ ​അ​നു​ഭ​വി​ക്ക​ണ​മെ​ന്ന് ​പ​റ​ഞ്ഞു.​ ​അ​ങ്ങ​നെ​യെ​ങ്കി​ൽ​ ​അ​തി​ന് ​പ്ര​തി​വി​ധി​ ​തേ​ടു​ന്ന​തു​ ​കൊ​ണ്ട് ​ഫ​ല​മുണ്ടോ?
പൂ​ർ​വ​ജ​ന്മ​ത്തി​ലോ​ ​അ​ല്ലെ​ങ്കി​ൽ​ ​മാ​തൃ​കു​ല​ത്തി​ലോ​ ​പി​തൃ​കു​ല​ത്തി​ലോ​ ​ചെ​യ്യു​ന്ന​ ​ക​ർ​മ്മ​ദോ​ഷ​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കു​വാ​ൻ​ ​സ​ത്ക​ർ​മ്മി​ക​ൾ​ക്ക് ​ക​ഴി​യും.​ ​രോ​ഗ​കാ​ര​ണം​ ​ക​ണ്ടെ​ത്തി​ ​ചി​കി​ത്സി​ക്കു​ന്ന​ത് ​പോ​ലെ​യു​ള്ളൂ​ ​ഇ​തും.​ ​ദോ​ഷ​ങ്ങ​ൾ​ ​ഒ​രു​ ​പ​രി​ധി​വ​രെ​ ​പ​രി​ഹ​രി​ക്കാം​ ​എ​ന്ന​ല്ലാ​തെ​ ​തീ​രെ​ ​ഇ​ല്ലാ​താ​ക്കാ​നൊ​ന്നും​ ​ക​ഴി​യി​ല്ല.

ഒ​രു​ ​ദി​വ​സം​ ​ര​ണ്ടു​പേ​ർ​ക്ക് ​മാ​ത്ര​മാ​ണ​ല്ലോ​ ​കാ​ണാ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കു​ന്ന​ത്?
അ​തി​പ്പോ​ൾ​ ​ര​ണ്ടു​ ​പേ​രെ​ ​നോ​ക്കാ​ൻ​ ​ത​ന്നെ​ ​പ്ര​യാ​സ​മാ​ണ്.​ ​ഒ​ന്നു​ ​നോ​ക്കി​ ​തു​ട​ങ്ങി​യാ​ൽ​ ​എ​പ്പോ​ഴാ​ണ് ​തീ​രു​ക​ ​എ​ന്ന് ​പ​റ​യാ​നാ​വി​ല്ല.​ ​സ​മ​യ​ത്തി​ന്റെ​ ​കാ​ര്യ​മ​ല്ല.​ ​എ​ല്ലാം​ ​വി​ശ​ദ​മാ​ക്ക​ണ​മ​ല്ലോ.​ ​അ​തി​നെ​ത്ര​ ​സ​മ​യ​മാ​ണോ​ ​വേ​ണ്ട​ത്,​ ​അ​ത് ​വി​നി​യോ​ഗി​ക്കും.

നി​മി​ഷ​നേ​രം​ ​കൊ​ണ്ട് ​ഇ​പ്പോ​ൾ​ ​ചി​ല​ർ​ ​ഫ​ലം​ ​പ​റ​യു​ന്നു​ണ്ട്?
അ​വ​രു​ടെ​ ​ആ​ ​സി​ദ്ധി​ ​എ​നി​ക്കി​ല്ല.​ ​അ​ഞ്ചോ​ ​പ​ത്തോ​ ​മി​നി​ട്ടു​ ​കൊ​ണ്ട് ​പ​റ​ഞ്ഞു​ ​തീ​ർ​ക്കാ​ൻ​ ​എ​നി​ക്ക് ​ക​ഴി​യു​ക​യു​മി​ല്ല.

വൈ​റ​സി​നു​ ​മു​ന്നി​ൽ​ ​മ​നു​ഷ്യ​ൻ​ ​തോ​ൽ​ക്കു​ക​യാ​ണോ?
ന​മ്മു​ടെ​ ​ആ​ചാ​ര​ങ്ങ​ളെ​ല്ലാം​ ​മാ​റ്റി​മ​റി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.​ ​ഒ​രേ​ ​മേ​ശ​പ്പു​റ​ത്ത് ​പ​ര​സ്‌​പ​രം​ ​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ ​ജാ​ഗ്ര​ത​യോ​ ​ഇ​ല്ലാ​തെ​ ​കൂ​ടി​യി​രു​ന്ന് ​ക​ഴി​ക്കു​ന്ന​താ​ണ​ല്ലോ​ ​ഇ​പ്പോ​ഴ​ത്തെ​ ​പ​തി​വ്.​ ​ഒ​രാ​ൾ​ ​ക​ഴി​ച്ച​തി​ന്റെ​ ​ഉ​ച്‌​ഛി​ഷ്‌​ടം​ ​മ​റ്റൊ​രു​ ​ജീ​വി​ക്കും​ ​കൊ​ടു​ക്ക​രു​തെ​ന്നാ​ണ്.​ ​നാ​യ,​ ​പ​ശു​ ​തു​ട​ങ്ങി​ ​എ​ല്ലാ​ത്തി​നും​ ​ഇ​ത് ​ബാ​ധ​ക​മാ​ണ്.​ ​അ​ത്ത​രം​ ​പ്ര​വ​ണ​ത​ക​ൾ​ ​കൂ​ടി​യ​തി​ന്റെ​ ​ഫ​ല​മാ​ണ് ​ഇ​പ്പോ​ൾ​ ​സാ​മൂ​ഹി​ക​ ​അ​ക​ല​ത്തി​ലേ​ക്ക് ​മ​നു​ഷ്യ​നെ​ ​കൊ​ണ്ടെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.​ ​എ​ന്തു​ ​ത​ന്നെ​യാ​യാ​ലും​ ​ക​ഷ്‌​ട​ത​ക​ൾ​ക്ക് ​പ​രി​ഹാ​ര​മു​ണ്ടാ​കും.​ ​അ​ത് ​പ്ര​കൃ​തി​യു​ടെ​ ​നി​യ​മ​മാ​ണ്.​ ​അ​തു​വ​രെ​ ​ഭ​ര​ണ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​പ​റ​യു​ന്ന​ത് ​അ​നു​സ​രി​ക്കു​ക.​ ​അ​ത് ​ലം​ഘി​ക്കു​ന്ന​ത് ​കു​ഴ​പ്പ​ത്തി​ലേ​ക്കെ​ ​ന​യി​ക്കൂ.

50​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ജ്യോ​തി​ഷ​സം​ബ​ന്ധി​യാ​യ​ ​ഒ​രു​ ​പു​സ്‌​ത​കം​ ​പോ​ലും​ ​എ​ഴു​തി​യി​ല്ല?
പു​സ്‌​ത​കം​ ​എ​ഴു​തി​ ​പ്ര​ച​രി​പ്പി​ച്ച​തു​ ​കൊ​ണ്ടൊ​ന്നും​ ​ജ്യോ​തി​ഷം​ ​പ​ഠി​ക്കാ​നോ​ ​പ​ഠി​പ്പി​ക്കാ​നോ​ ​ക​ഴി​യി​ല്ല.​ ​ആ​യു​ർ​വേ​ദ​ത്തി​ൽ​ ​ഓ​രോ​ ​രോ​ഗി​യേ​യും​ ​രോ​ഗ​ത്തി​ന്റെ​ ​സ്വ​ഭാ​വം​ ​അ​നു​സ​രി​ച്ച് ​വ്യ​ത്യ​സ്‌​ത​മാ​യ​ ​രീ​തി​യി​ലാ​ണ് ​ചി​കി​ത്സി​ക്കു​ക.​ ​അ​തു​പോ​ലെ​ ​ത​ന്നെ​യാ​ണ് ​ജ്യോ​തി​ഷ​വും.​ ​ഋ​ഷി​മാ​രാ​ൽ​ ​വി​ര​ചി​ത​മാ​യ​ ​ഗ്ര​ന്ഥ​ങ്ങ​ളെ​ ​മാ​ത്ര​മേ​ ​ന​മു​ക്ക് ​ആ​ശ്ര​യി​ക്കാ​ൻ​ ​ക​ഴി​യു​ക​യു​ള്ളൂ.​ ​സ​ന്ദ​ർ​ഭം​ ​അ​നു​സ​രി​ച്ച് ​അ​ത് ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​പ​ഠി​ക്ക​ണം.​ ​എ​ന്തെ​ങ്കി​ലും​ ​എ​ഴു​തി​യാ​ൽ​ ​അ​ത് ​പു​സ്‌​ത​ക​മാ​യേ​ക്കാം.​ ​പ​ക്ഷേ​ ​അ​തു​കൊ​ണ്ടൊ​ന്നും​ ​ഫ​ല​മി​ല്ല.​ ​പു​സ്‌​ത​ക​ത്തി​ലു​ള്ള​ത​ല്ല,​ ​മ​സ്‌​ത​ക​ത്തി​ലു​ള്ള​ത് ​പ്ര​യോ​ഗി​ക്കു​ക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KAPALI NAMBOOTHIRI, KAPALI INTERVIEW, KABALI NAMBOOTHIRI, ASTROLOGER KAPALI NAMBOOTHIRI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.