SignIn
Kerala Kaumudi Online
Thursday, 25 April 2024 3.51 AM IST

ഡി ജെ പാർട്ടിയിൽ അവൾ നൃത്തം ചെയ്‌തു, പക്ഷേ മദ്യപിച്ചിട്ടില്ല; പ്രണയം ഉണ്ടായിരുന്നതായി അറിവില്ലെന്നും അഞ്ജന ഷാജന്റെ സഹോദരൻ

anjana-shajan

കൊച്ചി: മോഡലുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി അഞ്ജന ഷാജന്റെ സഹോദരൻ അർജുൻ. ഹോട്ടലിലെ ഡി ജെ പാർട്ടിയിൽ അഞ്ജന നൃത്തം ചെയ്തിട്ടുണ്ട്, പക്ഷേ മദ്യപിച്ചിട്ടില്ല. രണ്ടു തവണ മദ്യം നൽകിയിട്ടും അഞ്ജന നിരസിച്ചത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും അത് പൊലീസ് തന്നെ കാണിച്ചിരുന്നുവെന്നും അർജുൻ പറയുന്നു.

അഞ്ജനയും ആൻസിയും സഞ്ചരിച്ച കാറിൽ നിന്നും മദ്യക്കുപ്പികൾ ലഭിച്ചുവെന്ന് പറയപ്പെടുന്നുണ്ട്, അവൾ മദ്യപിക്കാറില്ല. വീട്ടിൽ മദ്യം കയറ്റുന്നതിനോടും അവൾക്ക് എതിർപ്പായിരുന്നു. ഹോട്ടലിൽ നിന്നും ഇറങ്ങുന്ന ദൃശ്യങ്ങളിൽ നിന്നും മദ്യപിച്ചിട്ടില്ലെന്നു തന്നെയാണ് മനസിലാകുന്നത്. മദ്യപിച്ചതിന്റെ ഒരു ലക്ഷണവും കാണിച്ചിട്ടില്ല. തന്റെ വിവാഹ സമയത്ത് മദ്യപിക്കുന്ന ആരേലുമുണ്ടെങ്കിൽ വീട്ടിൽ കയറ്റേണ്ടയെന്ന് അഞ്ജന പറഞ്ഞിട്ടുണ്ടെന്നും അർജുൻ പറയുന്നു.

അഞ്ജനയും അബ്ദുൾ റഹ്മാനും പ്രണയത്തിലാണെന്ന് കരുതുന്നില്ല. ആദ്യമായിട്ടാണ് ആ പയ്യനെ കാണുന്നത്. തന്നോട് പറഞ്ഞില്ലെങ്കിലും അമ്മയോട് പ്രണയം പറയാതിരിക്കില്ലെന്നും അപകടം നടന്നതിന്റെ തലേദിവസം നാളെ എത്തുമെന്ന് പറഞ്ഞ് അമ്മയ്‌ക്ക് വോയ്സ് മെസേജ് അയച്ചിരുന്നുവെന്നും അർജുൻ വ്യക്തമാക്കി. അപകടത്തിൽപ്പെട്ട വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും ഇതുവരെ തങ്ങളെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെങ്കിലും ഇപ്പോൾ പേടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ACCIDENT, MODELS, KOCHI, MISS KERALA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.