ഭർത്താവ് രാജ് കുന്ദ്ര നീലച്ചിത്ര കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് താൻ വിവാഹമോചനം ആവശ്യപ്പെട്ടു എന്ന അഭ്യുഹം തള്ളി ഇതാദ്യമായി ബോളിവുഡ് താരം ശില് പ ഷെട്ടി. തന്റെ പന്ത്രണ്ടാംവിവാഹ വാർഷികദിനത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവച്ചാണ് ശില്പഷെട്ടി കുപ്രചാരണങ്ങളെ തള്ളിയത്. വിവാഹദിനത്തിലെ ചിത്രങ്ങൾ ശില്പ പങ്കു വയ്ക്കുകയും ചെയ്തു.
''12 വർഷം മുമ്പുള്ള ഇൗ നിമിഷവും ദിവസവും ഞങ്ങൾ ഒരു വാഗ്ദാനം കൈമാറി. അതിപ്പോഴും നിറവേറ്റുന്നു. നല്ല നിമിഷങ്ങൾ പങ്കിടാനും പ്രയാസകരമായ സമയങ്ങൾ സഹിക്കാനും സ്നേഹത്തിൽ വിശ്വസിക്കാനും ദൈവം എപ്പോഴും നമുക്ക് വഴി കാണിക്കട്ടെ.'' ശില്പ ഷെട്ടി കുറിച്ചു. ശില്പഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അടുത്തിടെയാണ് നീലച്ചിത്ര കേസിൽ അറസ്റ്റിലായത്. ഇവരുടെ ദാമ്പത്യം തകർന്നെന്നും വിവാഹമോചിതരാകുമെന്നുമുള്ള അഭ്യൂഹങ്ങൾ ഇതോടെ പ്രചരിക്കുകയും ചെയ്തു. എന്നാൽ അതിനെയെല്ലാം പൂർണമായി തള്ളിക്കളയുന്നതായി ശില്പയുടെ കുറിപ്പ്. വിവാഹമോചന വാർത്ത ശക്തിയാർജിച്ചപ്പോൾ കർവാചൗത് ആഘോഷിച്ചാണ് ശില്പ മറുപടി നൽകിയത്. ഭർത്താവിന്റെ ദീർഘായുസിന് വേണ്ടിയുള്ള ഉപവാസം ഉൾപ്പെടുന്ന ആഘോഷമാണ് കർവാചൗത്. 2009 നവംബർ 22 നായിരുന്നു ബ്രിട്ടീഷ് വ്യവസായി രാജ് കുന്ദ്രയുമായുള്ള ശില്പഷെട്ടിയുടെ വിവാഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |