പാലക്കാട്: വൈദ്യുതി നിയമം റദ്ദ് ചെയ്യുക, എം.എസ്.പി ഉറപ്പാക്കുക, 1955ലെ അവശ്യവസ്തു നിയമം പുനസ്ഥാപിക്കുക, തുടങ്ങിയ വിവിധ അവശ്യങ്ങളുന്നയിച്ച് ദില്ലി ചലോ കർഷക സമര ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ 26ന് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്താൻ ദില്ലി ചലോ കർഷകസമര ഐക്യദാർഢ്യ സമിതിയോഗം തീരുമാനിച്ചു. രാവിലെ പത്തിന് പാലക്കാട് അഞ്ചുവിളക്കിന് സമീപത്തു നിന്നും മാർച്ച് ആരംഭിക്കും. കർഷക സമരത്തിൽ പങ്കെടുത്ത് മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ഓൺലൈനായി നടന്ന യോഗത്തിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന വൈസ് ചെയർമാൻ മുതലാംതോട് മണി അദ്ധ്യക്ഷത വഹിച്ചു. കെ.അബ്ദുൾ അസീസ്, കല്ലടിക്കോട് ഹരിദാസ്, സജീഷ് കുത്തനൂർ, കെ.മണികണ്ഠൻ, കെ.ആർ.ഹിമേഷ്, എസ്.അധിരഥൻ, കെ.എം.ബീവി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |