ചങ്ങനാശേരി: ഇത്തിത്താനം മുട്ടത്തുവർക്കി മെമ്മോറിയൽ ലൈബ്രറി ഭാരവാഹികളായി പ്രൊഫ. ഡോ. സാജു കണ്ണന്തറ (പ്രസിഡന്റ്), മനോജ് ജോർജ് മുളപ്പഞ്ചേരിൽ (വൈസ് പ്രസിഡന്റ്), ജോർജ്കുട്ടി ജോസഫ് പനച്ചിങ്കൽ (സെക്രട്ടറി), വർഗീസ് ടി.സി. ചിറക്കടവിൽ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ഇതര നിർവാഹക സമിതി അംഗങ്ങളായി വക്കച്ചൻ കവിത്താഴെ, രമ്യാ രതീഷ്, പ്രമോദ് പി. ജോസഫ്, അലക്സ് കോട്ടയം, ജിജു കുരുവിള വാഴപ്പറമ്പിൽ, എം. ജെ വിനയചന്ദ്രൻ, ജോൺസൺ വർഗീസ് തുരുത്താമഠം എന്നിവരെയും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസറായി ചങ്ങനാശേരി താലൂക്ക് ജൂനിയർ സൂപ്രണ്ട് കെ.എ തോമസ് പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |