ചെന്നൈ: തമിഴ്സൂപ്പർ താരം കമൽഹാസന് കൊവിഡ് സ്ഥിരീകരിച്ചു. കമൽ തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. അമേരിക്കയിലായിരുന്ന കമൽ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. യു.എസ് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ ചെറിയ ചുമയുണ്ടായിരുന്നു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് - കമൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |