ഛണ്ഡീഗഡ്: അടുത്ത വർഷം നടക്കുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ പ്രായപൂർത്തിയായ സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ട് മുഖേന എല്ലാമാസവും ആയിരം രൂപ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്രിവാൾ. മിഷൻ പഞ്ചാബിന്റെ ഭാഗമായി ഇന്നലെ മോഗയിൽ എത്തിയതായിരുന്നു അദ്ദേഹം. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി തന്നെ അനുകരിക്കാൻ ശ്രമിക്കുകയാണെന്നും കേജ്രിവാൾ ആരോപിച്ചു.
ഛണ്ഡീഗഡും അമൃത്സറും സന്ദർശിക്കുന്ന കേജ്രിവാൾ ഇന്ന് തിരികെ ഡൽഹിയിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |