കണ്ണൂർ :നാല് വർഷത്തെ സേവനകാലാവധി പൂർത്തിയാക്കുന്നന കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രനും കോ ടെർമിനേഷൻ വ്യവസ്ഥ പ്രകാരം പദവി ഒഴിയുന്ന പ്രൊവൈസ് ചാൻസലർ പ്രൊഫ.എ.സാബുവിനും യാത്രയയപ്പ് നൽകി.
മന്ത്രി എം.വി.ഗോവിന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു . ഡോ.വി.ശിവദാസൻ എം.പി മുഖ്യാതിഥിയായി. സിൻഡിക്കേറ്റ് അംഗം ഡോ.ടി.പി. അഷറഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സി.പി.ഷിജു, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.പി.സന്തോഷ് കുമാർ, ഡോ.രാഖി രാഘവൻ, പരീക്ഷാ കൺട്രോളർ ഡോ .വിൻസെന്റ് പി.ജെ, സെനറ്റ് മെമ്പർമാരായ ഡോ.ജോബി കെ.ജോസ്, പി.ജെ.സാജു , വിദ്യാർത്ഥി യൂണിയൻ ചെയർ പേഴ്സൺ അഡ്വ.എം.കെ.ഹസ്സൻ, ഡോ.ആർ.കെ. സുനിൽ കുമാർ,യു ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. രജിസ്ട്രാർ പ്രൊഫ. ആർ. അനിൽ സ്വാഗതവും.ഫിനാൻസ് ഓഫീസർ പി. ശിവപ്പു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |