SignIn
Kerala Kaumudi Online
Thursday, 18 April 2024 2.02 PM IST

കുച്ച് ബീഹാർ ട്രോഫിയിൽ കേരളത്തെ വരുൺ നായനാർ നയിക്കും

varun

കണ്ണൂർ സ്വദേശി ഷോൺ പച്ചയും ടീമിൽ


തലശ്ശേരി:നവംബർ 29 മുതൽ വഡോദരയിൽ ആരംഭിക്കുന്ന അണ്ടർ 19 കുച്ച് ബിഹാർ ട്രോഫി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ കണ്ണൂർക്കാരനായ വരുൺ നായനാർ നയിക്കും.കണ്ണൂർക്കാരനായ ഷോൺ പച്ചയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, ചാണ്ഡീഗഡ്, സൗരാഷ്ട്ര എന്നീ ടീമുകളുൾപെട്ട എലൈറ്റ് ഗ്രൂപ്പ് ബി യിലാണ് കേരളം മത്സരിക്കുന്നത്.
2019 ൽ 19 വയസ്സിന് താഴെയുള്ള ഇന്ത്യൻ ടീം അംഗമായിരുന്ന വരുൺ.ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ 9 വിക്കറ്റിന് വിജയിച്ച മൽസരത്തിൽ പുറത്താകാതെ 19 റൺസ് നേടിയിരുന്നു. നേരത്തെ അണ്ടർ 14,അണ്ടർ 16 എന്നീ വിഭാഗങ്ങളിലും കേരളത്തെ വരുൺ നയിച്ചിട്ടുണ്ട്. 2016 ൽ കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉത്തരമേഖലാ അണ്ടർ 14 ക്രിക്കറ്റ് ടൂർണ്ണമെന്റിൽ കാസർകോടിനെതിരെ കണ്ണൂരിന്റെ വിജയത്തിൽ മിന്നുന്ന പ്രകടനത്തോടെയായിരുന്നു വലം കൈയ്യൻ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ വരുൺ ശ്രദ്ധ നേടിയത്..കൂത്തുപറമ്പ് കരൽ കുടുംബാംഗമായ ദീപക് കരലിന്റേയും പയ്യന്നൂർ വേങ്ങയിൽ കുടുംബാംഗമായ പ്രിയയുടേയും മകനായ വരുൺ ദുബായിലാണ് വളർന്നത്.
കേരള ക്രിക്കറ്റ് അസോസിയേഷൻ ഉത്തരമേഖലാ ക്രിക്കറ്റ് അക്കാഡമി അംഗമായിരുന്ന ഷോൺ പച്ച ഇതാദ്യമായാണ് സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.2019 നാഷണൽ സ്‌കൂൾ ഗെയിംസിൽ 17 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ സംസ്ഥാന സ്‌കൂൾ ടീം അംഗമായിരുന്നു. അണ്ടർ 14 ,അണ്ടർ 16,അണ്ടർ 19 കണ്ണൂർ ജില്ലാ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് ഷോൺ.ജില്ലാ ലീഗ് മത്സരങ്ങളിൽ ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബിന് വേണ്ടി കളിച്ചിരുന്നു.കണ്ണൂർ അഴീക്കോട് വൻകുളത്ത് വയലിൽ ഹരിതം വീട്ടിൽ സന്തോഷ് പച്ചയുടേയും സിന്ധുവിന്റേയും മകനായ ഷോൺ പച്ച കണ്ണൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പന്ത്രണ്ടാം തരം വിദ്യാർഥിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.