കൊച്ചി: കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന കിസാൻ ക്രെഡിറ്റ് കാർഡ് മത്സ്യത്തൊഴിലാളി മേഖലയിലേക്കും വ്യാപിപ്പിക്കുമെന്ന് കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരോത്പാദന, വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ.എൽ. മുരുകൻ പറഞ്ഞു. കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘം (ബി.എം.എസ് ) മുനമ്പത്ത് സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂൾ, ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളോടെ സംയോജിത മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ സ്ഥാപിക്കാൻ കേന്ദ്രം 7.5 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കുളള ഇന്ധന സബ്സിഡി നിറുത്തലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം മത്സ്യബന്ധന തുറമുഖവും മന്ത്രി സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |