കാസർകോട്: കേരള ധീവര സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കൺവെൻഷനും കമ്പനി ഉദ്ഘാടനവും സംസ്ഥാന പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീനിവാസൻ കിഴൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോ -ഓർഡിനേറ്റർ സി. വി. ദേവദാസ് മുഖ്യപ്രഭാഷണം നടത്തി. രഞ്ജിത്ത് ശ്രീനിവാസൻ, ശിവദാസ്, സുരേഷ് കുമാർ കിഴൂർ, രേജുദേവി, വിദ്യാകുമാരി എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വിനോദൻ കുമ്പള സ്വാഗതവും വൈസ് പ്രസിഡന്റ് രാജേഷ് വിശ്വനാഥൻ നന്ദിയും പറഞ്ഞു. കമ്പനി ഉദ്ഘാടനം എൻ. എസ്. പ്രകാശ് ലോനരെ നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർമാൻ അഡ്വ. വി. എം. മുനീർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, പി. രമേശ്, ലീഗൽ അഡ്വൈസർ ടി. വി. ഗംഗാധരൻ എന്നിവർ സംബഡിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |