ടൂറിൻ : എ.ടി.പി ഫൈനൽസ് കിരീടം സ്വന്തമാക്കി ജർമ്മൻ താരം അലക്സാണ്ടർ സ്വരേവ്. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ റഷ്യൻ താരം ഡാനിൽ മെദ്വദേവിനെ കീഴടക്കിയാണ് സ്വരേവിന്റെ കിരീടധാരണം. ടോക്യോ ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവായ സ്വരേവ് 6-4,6-4 എന്ന സ്കോറിനാണ് മെദ്വദേവിനെ തോൽപ്പിച്ചത്. ഇത് രണ്ടാം തവണയാണ് സ്വരേവ് എ.ടി.പി ഫൈനൽസ് കിരീടം സ്വന്തമാക്കുന്നത്.സെമിയിൽ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചിനെയാണ് സ്വരേവ് കീഴടക്കിയത്.
ഈ സീസണിൽ സ്വരേവ് നേടുന്ന ആറാമത്തെ കിരീടമാണ് ഇത്. മെദ്വദേവിനെ നേരിട്ട കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും തോറ്റിരുന്നയാളാണ് സ്വരേവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |