SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.08 PM IST

ശിശുക്ഷേമ സമിതിയെ തകർക്കാനും അപമാനിക്കാനും ശ്രമിക്കുന്നു,​ ആരോപണങ്ങൾ തള്ളി ഷിജുഖാൻ

kk

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിക്കെതിരെയുള്ള പ്രച‌ാരണം അവാസ്തവമാണെന്ന് ജനറൽ സെക്രട്ടറി ജെ.എസ്. ഷിജുഖാൻ പറഞ്ഞു. പൊതുജന മധ്യത്തിൽ അപമാനിക്കാനാണ് ശ്രമം നടക്കുന്നതെന്നും ശിശുക്ഷേമ സമിതിയെ തകർക്കാനുള്ള കുപ്രചരണം തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന സർക്കാർ 2017 ഡിസംബർ 20 ന് അനുവദിച്ച രജിസ്ട്രേഷന് 2022 ഡിസംബർ വരെ കാലാവധിയുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 സെക്ഷൻ 41 പ്രകാരമാണ് സമിതി പ്രവർത്തിക്കുന്നത്. സി ഡബ്ല്യു സി ഉത്തരവ് പ്രകാരമാണ് അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുഞ്ഞുങ്ങളെ സമതി പരിപാലിക്കുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ സമിതിയെ തള്ളിക്കളയാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ദത്ത് വിവാദത്തിൽ അനുപമയോ പങ്കാളിയോ ഉന്നയിച്ച ആരോപണങ്ങളിൽ ഷിജുഖാൻ മറുപടി പറഞ്ഞിട്ടില്ല. ശിശുക്ഷേമ സമിതിയുടെ പ്രവർത്തനം സുതാര്യമാണെന്ന് അവകാശപ്പെടുന്നതാണ് വിശദീകരണ കുറിപ്പ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHIJU KHAN, SISHU KSHEMA SAMITI, CHILD WELFARE COMMITTE, ANUPAMA CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.