SignIn
Kerala Kaumudi Online
Saturday, 20 April 2024 1.31 AM IST

ഡോ. എം. തോമസ് മാത്യുവിന് ആദരം

doctor
കേരളത്തിലെ ആദ്യ വൃക്ക രോഗ വിദഗ്ദ്ധൻ ഡോ. എം. തോമസ് മാത്യുവിനെ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പൊന്നാട അണിയിക്കുന്നു

കോഴിക്കോട്. കേരളത്തിലെ ആദ്യ വൃക്ക രോഗ വിദഗ്ദ്ധനായ ഡോ. എം. തോമസ് മാത്യുവിനെ ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം സ്ഥാപനത്തിനും വികസനത്തിനും മികച്ച സംഭാവനകൾ നൽകിയ ഡോക്ടറാണ് തോമസ് മാത്യുവെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

സൊസൈറ്റി ചെയർമാൻ ഷെവലിയാർ സി. ഇ. ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റിയുടെ ഉപഹാരം സീനിയർ വൈസ് ചെയർമാൻ പ്രൊഫസർ ഫിലിപ്പ് കെ.ആന്റണി സമ്മാനിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റ് പീറ്റർ ചെറുവത്തൂർ,​ അസോസിയേഷൻ ഭാരവാഹികളായ കെ.പി. ബേബി, സി. സി. മനോജ്, ഉപഭോക്‌തൃ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.ഐ. അജയൻ, ജയപ്രകാശ് എ ഭുലാനി എന്നിവർ സംസാരിച്ചു.

സൊസൈറ്റി ജനറൽ കൺവീനർ എം. സി. ജോൺസൺ സ്വാഗതവും ഖജാൻജി സി.സി മനോജ് നന്ദിയും പറഞ്ഞു..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.