കൊല്ലങ്കോട്: കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിലായി. കഴിഞ്ഞ ഒരു വർഷമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിരന്തരം മോഷണം നടത്തിയ കണ്ണമ്പ്ര സുലൈമാൻ (58) ആണ് പുതുനഗരം പൊലീസ് അറസ്റ്റു ചെയ്തത്. പുതുനഗരം പൊലീസ് സ്റ്റേഷൻ പരിധിയായ കൊടുവായൂരിൽ കഴിഞ്ഞമാസം ഒരു വീട് കുത്തിത്തുറന്ന് ടി.വിയും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും മോഷണം പോയിരുന്നു. സമീപകാലത്ത് പട്ടഞ്ചേരിയിലെ ഒരു വീട്ടിൽനിന്നും ബൈക്കും മോഷണം പോയിരുന്നു. ഇതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയതിൽ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ മറ്റൊരു പേരിൽ പൊലീസിന്റെ ശ്രദ്ധയിൽപ്പെടാതെ കണ്ണുവെട്ടിച്ച് ജീവിച്ചു വന്നിരുന്ന കണ്ണമ്പ്ര സുലൈമാനെ ഏറെ ശ്രമപ്പെട്ടാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. ആലത്തൂർ, വടക്കഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ചിറ്റൂർ, കുഴൽമന്ദം എന്നീ സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസുകളുണ്ട്. പുതുനഗരം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആദംഖാന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കെ.അജിത്ത്, എസ്.സി.പി.ഒ മണികണ്ഠൻ, സന്തോഷ്, സി.പി.ഒമാരായ സുജീഷ്, രതീഷ്, ലിതീഷ്, ഡി.ദിലീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |