SignIn
Kerala Kaumudi Online
Thursday, 25 April 2024 11.36 AM IST

വി-ഗാർഡ് ബിഗ് ഐഡിയ മത്സര ജേതാക്കാളെ പ്രഖ്യാപിച്ചു

v-guard

കൊച്ചി: മികച്ച യുവ സാങ്കേതിക, ബിസിനസ് പ്രതിഭകളെ കണ്ടെത്താൻ വി-ഗാർഡ് ഇൻഡസ്‌ട്രീസ് സംഘടിപ്പിച്ച ഈവർഷത്തെ ബിഗ് ഐഡിയ ദേശീയ മത്സരത്തിലെ ബിസിനസ് പ്ളാൻ വിഭാഗത്തിൽ നാഗ്‌പൂർ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഒന്നാംസ്ഥാനവും ഒന്നാം റണ്ണറപ്പ് സ്ഥാനവും നേടി. മുംബയ് മുകേഷ് പട്ടേൽ സ്‌കൂൾ ഒഫ് ടെക്‌നോളജി മാനേജ്‌മെന്റ് ആൻഡ് എൻജിനിയറിംഗാണ് സെക്കൻഡ് റണ്ണറപ്പ്.

ഡൽഹി ഇന്റർനാഷണൽ മാനേജ്‌മെന്റ് ഇൻസ്‌റ്റിറ്റ്യൂട്ട്, സാംബൽപൂർ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് എന്നിവ പ്രത്യേക ജൂറി പുരസ്‌കാരം നേടി. 300 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

ഒന്നാംസ്ഥാനക്കാർക്ക് രണ്ടുലക്ഷം രൂപയും രണ്ടാംസ്ഥാനക്കാർക്ക് ഒരുലക്ഷം രൂപയും മൂന്നാംസ്ഥാനത്ത് അരലക്ഷം രൂപയും ജൂറി പുരസ്‌കാര ജേതാക്കൾക്ക് കാൽലക്ഷം രൂപയും സമ്മാനം ലഭിച്ചു. എൻജിനിയറിംഗ് കോളേജുകൾക്കായുള്ള ബിഗ് ഐഡിയ ടെക്‌ ഡിസൈൻ മത്സരത്തിൽ വരിക്കോലി മുത്തൂറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ഒന്നാംസ്ഥാനവും പാലാ സെന്റ് ജോസഫ്‌ കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി രണ്ടാംസ്ഥാനവും ഇരിങ്ങാലക്കുട ക്രൈസ്‌റ്റ് കോളേജ് മൂന്നാംസ്ഥാനവും നേടി. യഥാക്രമം ഒരുലക്ഷം, അരലക്ഷം, കാൽലക്ഷം രൂപവീതം സമ്മാനം ഇവർക്ക് ലഭിച്ചു.

വി-ഗാർഡ് ഇൻഡസ്‌ട്രീസ് ലിമിറ്റഡ് ചെയർമാൻ എമിരറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, മാനേജിംഗ് ഡയറക്‌ടർ മിഥുൻ ചിറ്റിലപ്പിള്ളി എന്നിവർ ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, V GUARD, BIG IDEA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.