കൊച്ചി: ഇന്ത്യയുടെ വിദേശ നാണയശേഖരം നവംബർ 12ന് അവസാനിപ്പിച്ച വാരത്തിൽ 76.3 കോടി ഡോളർ ഇടിഞ്ഞ് 64,011.2 കോടി ഡോളറിലെത്തി. തൊട്ടുമുമ്പത്തെ ആഴ്ചയിൽ 114.5 കോടി ഡോളറിന്റെ ഇടിവുമുണ്ടായിരുന്നു. വിദേശ കറൻസി ആസ്തി 209.4 കോടി ഡോളർ താഴ്ന്ന് 57,548.7 കോടി ഡോളറായി. കരുതൽ സ്വർണശേഖരം 146.1 ഡോളർ വർദ്ധിച്ച് 4,023.9 കോടി ഡോളറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |