ടി.എസ്. സുരേഷ്ബാബു സംവിധാനം ചെയ്യുന്ന ഹൊറർ ഫാന്റസി ത്രീഡി ചിത്രത്തിന് കടമറ്റത്ത് കത്തനാർ എന്ന് പേരിട്ടു. ബാബു ആന്റണിയാണ് ചിത്രത്തിൽ ടൈറ്റിൽ റോൾ അവതരിപ്പിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്ന് ചരിത്രം പറയുന്ന മാന്ത്രികനായ പുരോഹിതനാണ് കടമറ്റത്ത് കത്തനാരുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ. ദക്ഷിണേന്ത്യൻ സിനിമയിലെ ഒരുപിടി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്നു.
ഷാജി. ടി. നെടുങ്കല്ലേലും പ്രദീപ്. ജി. നായരും ചേർന്നാണ് കത്തനാരുടെ രചന നിർവഹിക്കുന്നത്. കാമറ: യു.കെ. സെന്തിൽകുമാർ, എഡിറ്റിംഗ്: കപിൽ കൃഷ്ണ, പശ്ചാത്തല സംഗീതം: എസ്.പി. വെങ്കിടേഷ്, കോ - ഡയറക്ടർ: ടി.എസ്. സജി, സപ്പോർട്ടിംഗ് ഡയറക്ടർ ബിജു. കെ, മേക്കപ്പ് : പട്ടണം റഷീദ്, കലാസംവിധാനം: ബോബൻ, വസ്ത്രാലങ്കാരം: നാഗരാജൻ, പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ, പ്രോജക്ട് കോ - ഓർഡിനേറ്റർ: ടി.എസ്. രാജു, അസോസിയേറ്റ് ഡയറക്ടേഴ്സ്: വൈശാഖ് ശ്രീനന്ദനം, സന്തോഷ് വേതാളം, ത്രീഡി പ്രോജക്ട് ഡിസൈനർ: ജീമോൻ പുല്ലേലി, പി.ആർ.ഒ : വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |