SignIn
Kerala Kaumudi Online
Saturday, 20 April 2024 7.33 AM IST

കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതികൾ പിടിയിൽ

case

കോട്ടയം: ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭർത്താവിന്റെ സുഹൃത്തിനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. അയർക്കുന്നം കൊങ്ങാണ്ടൂർ സ്വദേശിനി ആര്യമോൾ (21) ആണ് അറസ്റ്റിലായത്. കുഞ്ഞിനെ ഉപേക്ഷിച്ച് ഭർത്താവിന്റെ സുഹൃത്തായ കിടങ്ങൂർ വെള്ളൂർശേരി അരുണിനൊപ്പമാണ് (23) ഇവർ പോയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

ജില്ലയിൽ വിവാഹേതര ബന്ധങ്ങളുടെ കേസുകൾ വർദ്ധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഒരു വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് പോയ തൃക്കൊടിത്താനം സ്വദേശിനിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച്, അങ്കണവാടിയിൽ നിന്ന് പോഷകാഹാരം വാങ്ങാനെന്ന വ്യാജേന തൃക്കൊടിത്താനം ചാഞ്ഞോടി ഡോണ (26) ആണ് കാമുകനൊപ്പം പോയത്. വിവാഹബന്ധം വേർപ്പെടുത്തി നിൽക്കുന്ന, സമീപവാസിയായ അമര പുതുപ്പറമ്പിൽ ശ്യാം കുമാറിനൊപ്പമാണ് (32 ) ഇവർ പോയത്.

ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ വീട്ടുകാർ അന്വേഷണം നടത്തവെ യുവതിയുടെ ഫോൺ വീട്ടിൽ നിന്നു കണ്ടെത്തി. ഫേസ്ബുക്ക് മെസജറിൽ സമീപവാസിയായ യുവാവിന് അയച്ച മെസേജുകൾ കണ്ടതോടെ ഭർത്താവ് പൊലീസിൽ പരാതി നൽകി. കാണാതായ സമീപവാസി ശ്യാമിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബാംഗ്ലൂരിൽ നിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CASE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.