SignIn
Kerala Kaumudi Online
Thursday, 02 December 2021 6.18 AM IST

നാൽപ്പതുകളിലും കിടപ്പറയിൽ സ്വർഗം പണിയാം,  കോണ്ടം ഉപയോഗിക്കുമ്പോഴും അല്ലാത്തപ്പോഴും വീട്ടിൽ നിന്നും കണ്ടെത്താവുന്ന അഞ്ച് ലൂബ്രിക്കന്റുകൾ

sex-tips

ആർത്തവ വിരാമത്തോടടുത്ത് സ്ത്രീകളിൽ ഈസ്ട്രജൻ കുറഞ്ഞ അളവിൽ ഉത്പാദിപ്പിക്കപ്പെടുന്നത് ലൈംഗിക ബന്ധം വേദനാജനകമാക്കാം. ഇത് തടയിടാനും, ലൈംഗികത സുഖപ്പെടുത്തുന്നതിനുള്ള ഒരു മികച്ച ഉപകരണമാണ് ലൂബ്രിക്കന്റ്. എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന ചില വസ്തുക്കൾ ശരീരത്തിലെ ജനനേന്ദ്രിയത്തിലും ചുറ്റുമുള്ള സെൻസിറ്റീവായ ചർമ്മത്തിന് ഏറെ ദോഷം ചെയ്യും. ലൂബുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളാവാം ഇതിന് കാരണം. ഇത്തരക്കാർക്ക് പ്രകൃതിദത്തമായ വീട്ടിൽ തന്നെ കണ്ടെത്താനാവുന്ന സാധനങ്ങളാവും ഉചിതം.

ഷോപ്പുകളിൽ നിന്നും വാങ്ങുന്ന ലൂബ്രിക്കന്റുകളിലെ രാസവസ്തുക്കൾ അണുബാധയ്ക്കും ഇടവരുത്തിയേക്കാം. ഹോർമോണുകളുടെ സന്തുലിതാവസ്ഥയെയും ഇത് ബാധിക്കും. ഇത്തരം പ്രശ്നങ്ങളില്ലാതെ സുരക്ഷിതവും ലളിതവുമായ ഒരു ഓപ്ഷനാണ് നിങ്ങൾ തിരയുന്നതെങ്കിൽ ഉപയോഗിക്കാവുന്ന മികച്ച പ്രകൃതിദത്ത ലൂബ്രിക്കന്റുകൾ ഇതാ


1. വെർജിൻ വെളിച്ചെണ്ണ
വെളിച്ചെണ്ണ ഒരു ജനപ്രിയമായ പ്രകൃതിദത്ത ലൂബ്രിക്കന്റാണ്. വെളിച്ചെണ്ണയുടെ മണം പങ്കാളിയിൽ കൂടുതൽ താത്പര്യവും കാണിക്കും. എന്നാൽ ബന്ധപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കുന്നവരിൽ വെർജിൻ വെളിച്ചെണ്ണ മികച്ച ഓപ്ഷനല്ലെന്ന് കൂടി അറിയണം. ലാറ്റക്സിന് കേടുപാടുകൾ വരുത്താൻ വെളിച്ചെണ്ണയാൽ കഴിയുമെന്നതിനാൽ കോണ്ടം ഉപയോഗിക്കുമ്പോൾ എണ്ണകൾ ലൂബ്രിക്കന്റായി ഉപയോഗിക്കാത്തതാണ് ഉചിതം.


2. ഒലിവ് ഓയിൽ
മറ്റൊരു പ്രകൃതിദത്തമായ ലൂബ് ആണ് ഒലീവ് ഓയിൽ. വെളിച്ചെണ്ണ പോലെ, വെർജിൻ അല്ലെങ്കിൽ എക്സ്ട്രാ വെർജിൻ ഉപയോഗിക്കുന്നത് അഡിറ്റീവുകൾ ഒഴിവാക്കാൻ നല്ലതാണ്. ലഭിക്കാൻ എളുപ്പമുള്ളതും താരതമ്യേന കുറഞ്ഞ വിലയുമാണ് ഒലീവ് ഓയിലിനുള്ള മറ്റൊരു ഗുണം. എന്നാൽ ഒലിവ് ഓയിൽ തുണിത്തരങ്ങളിൽ കറയുണ്ടാക്കും എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. സാധാരണ ലൂബ്രിക്കന്റുകളേക്കാളും കൂടുതൽ നേരം നിലനിൽക്കും എന്ന ഗുണവും ഒലിവ് ഓയിലിനുണ്ട്.

3. കറ്റാർ വാഴ
ത്വക്കിന് തിളക്കം കിട്ടാൻ ഉപയോഗിക്കുന്ന കറ്റാർ വാഴ ജെൽ ലൈംഗിക വേളയിലും ഫലപ്രദമാണ്. സെൻസിറ്റീവ് ചർമ്മമുള്ളയാളുകൾക്ക് കറ്റാർ വാഴ ജെൽ നല്ലൊരു ലൂബ് ഓപ്ഷനാണ്. എന്നാൽ ഷോപ്പുകളിൽ നിന്നും വാങ്ങുന്ന കറ്റാർ വാഴ ജെല്ലിൽ മറ്റ് ചേരുവകൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. കോണ്ടം ഉപയോഗിക്കുന്നവരിൽ കറ്റാർ വാഴ ജെൽ, എണ്ണ ഉപയോഗിക്കുന്നതിനേക്കാൾ സുരക്ഷിതമാണ്.

4. അവോക്കാഡോ ഓയിൽ
അവോക്കാഡോ ഓയിലിന് തേങ്ങ, ഒലിവ് ഓയിൽ എന്നിവയ്ക്ക് സമാനമായ നിരവധി ഗുണങ്ങളാണ് ഉള്ളത്. ഇത് ചർമ്മത്തിൽ ഏറെ നേരം നനവുള്ളതാക്കി നിർത്തും. ഇതിന് വെളിച്ചെണ്ണ, ഒലിവ് ഓയിൽ എന്നിവയെ അപേക്ഷിച്ച് മണവും രുചിയും കുറവാണ്.

5. വിറ്റാമിൻ ഇ ഓയിൽ
വിറ്റാമിൻ ഇ ഓയിൽ പലപ്പോഴും മോയ്സ്ചറൈസറായോ അല്ലെങ്കിൽ എണ്ണകൾ നേർപ്പിക്കാനുള്ള കാരിയർ ഓയിലായോ ഉപയോഗിക്കുന്നു. ശരീരത്തിലെ ഏറ്റവും സെൻസിറ്റീവ് പ്രദേശങ്ങളിൽ പോലും ഇത് ചർമ്മത്തിൽ മൃദുവാണെന്നാണ് ഇതിനർത്ഥം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, LIFESTYLE HEALTH, SEX TOY, SEXDOLL, SEX LIFE, SEX TIPS, SEX HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.