SignIn
Kerala Kaumudi Online
Thursday, 25 April 2024 6.32 PM IST

വ്യാപാരികളുടെ സമരം പിൻവലിച്ചു

shops

ആലപ്പുഴ: ദേശീയപാത സ്ഥലമേറ്റെടുപ്പിൽ വ്യാപാരികൾക്കും നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ജില്ലാ കളക്ടർ വിളിച്ചുചേർത്ത അനുരഞ്ജന ചർച്ചയിലാണ് ഒത്തുതീർപ്പായത്. കുടിയിറക്കപ്പെടുന്ന വ്യാപാരികൾ അതത് താലൂക്ക് ഓഫീസുകൾ വഴി അപേക്ഷ സമർപ്പിക്കുകയും റവന്യൂ ഉദ്യോഗസ്ഥർ ഇത് പരിശോധിച്ച് റിപ്പോർട്ട് നൽകുകയും ചെയ്യുന്നതനുസരിച്ച് നഷ്ടപരിഹാരം അനുവദിക്കുമെന്നാണ് തീരുമാനം. ചർച്ചയിൽ ജില്ലാ ജനറൽ സെക്രട്ടറി വി. സബിൽ രാജ്, ട്രഷറർ ജേക്കബ് ജോൺ, വൈസ് പ്രസിഡന്റുമാരായ കെ.എസ്. മുഹമ്മദ്, ഹരി നാരായണൻ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സുനീർ ഇസ്മയിൽ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.