പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയിൽ. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. കുളക്കാട്ടുകുറിശി മുണ്ടൂർ സ്വദേശി സുധീഷ്(18)ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ തിങ്കളാഴ്ച വീട്ടിലെത്തിയ സുധീഷ് കൂട്ടിക്കൊണ്ടുപോയി. പിന്നീട് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് വീട്ടുകാർക്ക് മനസിലായി.
കുടുംബം നൽകിയ പരാതിയിൽ അന്വേഷിച്ച പൊലീസ് രാത്രി 9.30യോടെ സുധീഷിനെ കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |