യുവേഫ ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പിക്കാൻ ഇന്ന് വമ്പന്മാരുടെ പോരാട്ടങ്ങൾ
മാഞ്ചസ്റ്റർ സിറ്റി പി.എസ്.ജിയെ നേരിടുന്നു, റയലിനെതിരെ ഷെരിഫ്
മാഞ്ചസ്റ്റർ : യുവേഫ ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിന്റെ വരമ്പത്ത് നിൽക്കുന്ന വമ്പന്മാർക്കിന്ന് ബർത്ത് ഉറപ്പിക്കാനുള്ള പോരാട്ടങ്ങൾ.പ്രാഥമിക റൗണ്ടിലെ എ,ബി,സി,ഡി ഗ്രൂപ്പുകളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുന്നത്. ബി ഗ്രൂപ്പിൽ നിന്ന് ഇംഗ്ളീഷ് ക്ളബ് ലിവർപൂളും സി ഗ്രൂപ്പിൽ നിന്ന് ഡച്ച് ക്ളബ് അയാക്സും മാത്രമാണ് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത സ്വന്തമാക്കിയിരിക്കുന്നത്. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി,പി.എസ്.ജി,അത്ലറ്റിക്കോ മാഡ്രിഡ്, ഇന്റർ മിലാൻ തുടങ്ങിയ പ്രമുഖർ യോഗ്യതയ്ക്കായി ഇന്ന് ബൂട്ടുകെട്ടുന്നുണ്ട്.
ഇന്നത്തെ മത്സരങ്ങൾ
ഇന്റർ മിലാൻ Vs ഷാക്തർ ഡൊണെസ്ക്
ബെസിക്സ്താസ് Vs അയാക്സ്
(രാത്രി 11.15 മുതൽ)
മാഞ്ചസ്റ്റർ സിറ്റി Vs പി.എസ്.ജി
അത്ലറ്റിക്കോ മാഡ്രിഡ് Vs എ.സി.മിലാൻ
ലിവർപൂൾ Vs പോർട്ടോ
റയൽ മാഡ്രിഡ് Vs ഷെരിഫ്
ക്ളബ് ബ്രുഗെ Vs ലെയ്പ്സിഗ്
സ്പോർട്ടിംഗ് Vs ബൊറൂഷ്യ ഡോർട്ട്മുണ്ട്
(പുലർച്ചെ 1.30 മുതൽ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |