SignIn
Kerala Kaumudi Online
Friday, 19 April 2024 7.01 PM IST

ലഹരിക്കെതിരെ ബോധവത്കരണവും പരിശോധനയും ശക്തമാക്കും

non

പത്തനംതിട്ട : ലഹരിക്കെതിരെ ബോധവത്കരണവും പരിശോധനയും ശക്തമാക്കാൻ ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി യോഗം തീരുമാനിച്ചു. ശബരിമല തീർത്ഥാടനവും മറ്റ് ഉത്സവ സീസണുകളും കണക്കിലെടുത്ത് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് ഉപയോഗം പൂർണമായും തടയുന്നതിന്റെ ഭാഗമായുമാണ് പരിശോധനകളും ബോധവത്കരണവും ശക്തിപ്പെടുത്താൻ ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി യോഗം തീരുമാനിച്ചത്. സമിതി ചെയർപേഴ്‌സണനായ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ എന്നിവർ ആമുഖ പ്രഭാഷണം നടത്തി. യോഗത്തിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മി​ഷണർ വേണുഗോപാലകുറുപ്പ്, കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ, അസിസ്റ്റന്റ് എക്‌സൈസ് കമ്മി​ഷണർ കെ.പ്രദീപ്കുമാർ, മദ്യ നിരോധന സമിതി ജില്ലാ ജനറൽ സെക്രട്ടറി വാളകം ജോൺ, മദ്യ നിരോധന സംഘം ജില്ലാ പ്രസിഡന്റ് ജയചന്ദ്രൻ ഉണ്ണിത്താൻ, മദ്യവർജന സമിതി സംസ്ഥാന സെക്രട്ടറി രാജൻ പടിയറ, ഹ്യൂമൺ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ജില്ലാ പ്രസിഡന്റ് രാജമ്മ സദാനന്ദൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.എസ്.രേണുകഭായി, രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും പ്രതിനിധീകരിച്ച് രവീന്ദ്രൻ, ഗോപകുമാർ, അഷ്റഫ്, ഷാഹുൽ ഹമീദ്, ബിനു തെളളിയിൽ, ശ്യാം തട്ടയിൽ എ.കെ.ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.