SignIn
Kerala Kaumudi Online
Thursday, 25 April 2024 2.14 PM IST

ഐ.സി.എ.ഐ അന്താരാഷ്ട്ര സെമിനാർ ; കേരളത്തിൽ നിന്നും വി.പി നന്ദകുമാർ പങ്കെടുക്കും

nandakumar-

തൃശൂർ : ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ട്‌സ് അബുദാബി ചാപ്റ്ററിന്റെ 33ാമത് വാർഷിക സമ്മേളനത്തിൽ കേരളത്തിൽ നിന്നും മണപ്പുറം ഫിനാൻസ് എം.ഡിയും സി.ഇ.ഓയുമായ വി. പി നന്ദകുമാർ പങ്കെടുക്കും. നവംബർ 25, 26 തീയതികളിലായി അബുദാബിയിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിൽ 18 ഓളം പ്രമുഖർ വിവിധ വിഷയങ്ങളിൽ ചർച്ചകളും സംവാദങ്ങളും അവതരിപ്പിക്കും.

ഐ.സി.എ.ഐ. അബുദാബി സമ്മേളനത്തിൽ കേരളത്തിൽ നിന്നും പങ്കെടുക്കുന്ന ഏക വ്യക്തിയാണ് വി. പി നന്ദകുമാർ. വലപ്പാട് ഗ്രാമത്തിൽ ചെറിയ മൂലധനത്തിൽ രണ്ട് ജീവനക്കാരുമായി തുടങ്ങിയ മണപ്പുറം ഫിനാൻസിന്റെ ഇന്നത്തെ വളർച്ച, ബിസിനസ് സംരംഭങ്ങളിലെ ആദ്യകാല തടസങ്ങളും വെല്ലുവിളികളും, പ്രചോദനം നൽകിയ ഘടകങ്ങൾ, കമ്പനിയെക്കുറിച്ചുള്ള ഭാവി കാഴ്ചപ്പാട്, എന്നീ സംരംഭക മികവിനെക്കുറിച്ച് വി.പി നന്ദകുമാർ സംസാരിക്കും.

എച്ച്.ഡി.എഫ്.സി സി.ഇ.ഒ. കെകി മിസ്ട്രി, ബോളിവുഡ് നടൻ ശേഖർ കപൂർ, പാരാലിംബിക്‌സ് വെള്ളിമെഡൽ ജേതാവ് ഭവാനി പട്ടേൽ, മുൻനിര മാദ്ധ്യമ പ്രവർത്തകനായ സി.ഇ.ഒ. സുധീർ ചൗധരി, സ്റ്റോക്ക് മാർക്കറ്റ് വിദഗ്ദ്ധൻ രമേഷ് ഭവാനി എന്നിവരും അവതരണങ്ങൾ നടത്തും. ബോളിവുഡ് സംഗീത സംവിധായകൻ സച്ചിൻ ജിഗർ നയിക്കുന്ന സംഗീതവിരുന്നും 26 ന് വൈകിട്ട് അബുദാബിയിൽ നടക്കുന്ന ചടങ്ങിൽ അരങ്ങേറും. സംരംഭക വിജയത്തിലേക്കുള്ള പാഠം അറിയാനും ചർച്ചകളിൽ പങ്കെടുക്കാനും 900 ഓളം അംഗങ്ങൾ പങ്കെടുക്കുമെന്നും അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, V.P NANDAKUMAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.