പത്തനംതിട്ട : എസ്.സി/എസ്.ടി എന്റർപ്രണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സംരംഭകത്വ പരിശീലന പരിപാടി സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. പി.ജി.ഓമനക്കുട്ടൻ അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സജീഷ് ബാബു വിശദീകരണം നടത്തി. താലൂക്ക് വ്യവസായ ഓഫീസർ സി.ഗോപകുമാർ ക്ലാസെടുത്തു. ഡോ. എം.കെ.മുകുന്ദൻ ഭക്ഷ്യസംസ്കരണ സാങ്കേതികവിദ്യകളെക്കുറിച്ച് ക്ലാസെടുത്തു. ഭാരവാഹികളായി പി.ജി.ഓമനക്കുട്ടൻ (പ്രസിഡന്റ്), വി.എസ്. രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ്), സന്തോഷ് കാരംവേലി (സെക്രട്ടറി), രതീഷ് ലാൽ (ജോ. സെക്രട്ടറി), മിനിമോൾ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |