ചങ്ങനാശേരി: കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി നാല് പേർ ചങ്ങനാശേരി എക്സൈസിന്റെ പിടിയിലായി. തിരുവല്ല കുറ്റപ്പുഴ ബെഥേൽപ്പടി കരയിൽ പ്ലാമൂട്ടിൽ വീട്ടിൽ പി.ബി ജോമോൻ, പായിപ്പാട് അമ്പിളി വിലാസം വീട്ടിൽ കെ.സന്തോഷ് കുമാർ, തിരുവല്ല കുറ്റപ്പുഴ കിഴക്കൻമുത്തൂർ പുതുപറമ്പിൽ മനു, തിരുവല്ല കുറ്റപ്പുഴ കിഴക്കൻമുത്തൂർ പയ്യപ്ലാട്ട് തോമസ് ജോസഫ് എന്നിവരാണ് പിടിയിലായത്. തെങ്ങണ കരിക്കണ്ടം പടിഞ്ഞാറ് കിഴക്ക് റോഡിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് 1.250 കിലോഗ്രാം കഞ്ചാവുമായി പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ സി പി പ്രവീണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയ്ഡിൽ എ.ഇ.ഐ (ജി) സജീവ് എം ജോൺ, പ്രിവന്റിവ് ഓഫീസർ പി എസ് ശ്രീകുമാർ, സി ഇ ഒ മാരായ വിനോദ് കുമാർ, രതീഷ് കെ നാണു, അനീഷ് രാജ്, ടി സന്തോഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |