അടിമാലി: അതി മാരക ലഹരി മരുന്നുകളുമായി എത്തിയ അഞ്ച് യുവാക്കളെ അടിമാലി എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ രാത്രി കാല വാഹന പരിശോധനക്കിടയിൽ അറസ്റ്റ് ചെയ്തു .വാളറ പള്ളിപ്പടി കരയിൽ നടത്തിയ പരിണ്െോധനയിൽ തൃശൂർ കൊടകര ഇട്ടിയാം പുറത്ത് റോഷിത് രവീന്ദ്രൻ (36), വലപ്പാട് കരയിൽ പൂഴിക്കുന്നത്ത് നിതിൻ കൃഷ്ണ (24) ,കണിമംഗലം കരയിൽ റിസ്വാൻ റഹമാൻ (24) , കണിമംഗലം കരയിൽ ഷിനാസ് ഷറഫുദ്ദീൻ (23), ചാഴൂർ ചെമ്പെയിൽ ദിലീഷ് ധർമ്മപാലൻ (29) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 7.734 ഗ്രാംഹാഷിഷ് ഓയിൽ,0.037 ഗ്രാംഎൽ.എസ്.ഡി ,0.519 ഗ്രാം എം.ഡി.എം.എ,2.895 ഗ്രാം ഫിനോബാർബിറ്റോൺ എന്നിവ കണ്ടെടുത്തു ഇവർ സഞ്ചരിച്ചിരുന്ന ഹുണ്ടായ് കാറും കസ്റ്റഡിയിൽ എടുത്തു. എക്സൈസ് ഇൻസ്പെക്ടർ പി കെ രഘുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ വി.പി സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മീരാൻ കെ.എസ്, ഉണ്ണികൃഷ്ണൻ കെ.പി, ശരത്ത് എസ്.പി എന്നിവരും പങ്കെടുത്തു.പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി പീരുമേട് സബ് ജയിലിൽ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |