കൊച്ചി: ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) സംസ്ഥാന സർക്കാരിന്റെ എനർജി മാനേജ്മെന്റ് സെന്ററുമായി സഹകരിച്ച് പ്ലൈവുഡ് മേഖലയിൽ ഊർജ കാര്യക്ഷമതാ ശില്പശാല സംഘടിപ്പിച്ചു. എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി.എബ്രഹാം ഉദ്ഘാടനം ചെയ്തു. എനർജി മാനേജ്മെന്റ് സെന്റർ എൻ.എം.ഇ.ഇ.ഇ. മേധാവി ജോൺസൻ ഡാനിയേൽ അദ്ധ്യക്ഷനായി. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ മേധാവി സാവിയോ മാത്യു, വെസ്റ്റ് മലബാർ പ്ലൈവുഡ് മാനുഫാക്ച്ചറേഴ്സ് ക്ലസ്റ്റർ മാനേജിംഗ് ഡയറക്ടർ പി. ഷഫീഖ്, ഫിക്കി റിസോഴ്സ് കൺസെർവഷൻ ആൻഡ് മാനേജ്മെന്റ് ഡയറക്ടർ എം.എൻ. ഗിരീഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |