കളമശേരി : മതത്തിന്റെ പേരിൽ അക്രമം നടത്തുന്നവർ മതത്തെ പഠിക്കാത്തവരാണെന്ന് ഹൈബി ഈഡൻ എം.പി. വിശുദ്ധ ഖുർആൻ കളമശേരി മർക്കസുദ്ദഅ് വത്തിൽ ഇസ്ലാമിയ്യ നിർമ്മിച്ച ദാറുൽ ഖുർആൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മർക്കസ് ക്യാമ്പസിൽ ഖുർആൻ പഠനം ലക്ഷ്യമാക്കി നിർമ്മിച്ച ദാറുൽ ഖുർആൻ ബിൽഡിംഗിന്റെ ഉദ്ഘാടനം കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ നിർവഹിച്ചു. ജഅ് ഫർ ശരീഫ് വാഫി അബ്ദുൽ ജബ്ബാർ ബാഖവി, അൻസാർ ബാഖവി , മുഹമ്മദ് മീരാൻ ഫലാഹി, പി .കെ .സുലൈമാൻ മൗലവി, റഫീക്ക് മരക്കാർ, സലിം പതുവന, സയ്യിദ് ശറഫുദ്ദീൻ തങ്ങൾ ഫൈസി, എം. എം. അബൂബക്കർ ഫൈസി, ഓണമ്പിള്ളി അബ്ദുസലാം ബാഖവി, എം.എം ശംസുദ്ദീൻ ഫൈസി, മുഹമ്മദ് അനസ് ബാഖവി, എസ്.കെ അബ്ദുൽ ഖാദർ ഹുദവി, സിദ്ധീഖ് കുഴിവേലിപ്പടി, ടി.എ ബഷീർ,അഡ്വ. കെ. കെ. കബീർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |