കൊച്ചി: കേരള കത്താലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ പഠന സെമിനാർ സംഘടിപ്പിക്കും. 27 ന് രാവിലെ 10.30 ന് പാലാരിവട്ടം പി.ഒ.സിയിൽ സെമിനാർ നടക്കും. കെ.സി.ബി.സി വിദ്യാഭ്യാസ കമ്മിഷൻ ചെയർമാൻ ഡോ. ജോഷ്വ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. അഡ്വ. ഷെറി ജെ. തോമസ് ഏകദിന പരിശീലന പരിപാടിക്ക് നേതൃത്വം നൽകും. ടീച്ചേഴ്സ് ഗിൽഡിന്റെ കർമ്മ പദ്ധതിയുടെ ഉദ്ഘാടന കർമ്മവും വാർത്താപത്രികയുടെ പ്രകാശനവും നടക്കും. സംസ്ഥാന ഡയറക്ടർ ഫാ. ചാൾസ് ലെയോൺ, സംസ്ഥാന പ്രസിഡന്റ് ബിജു ഒളാട്ടുപുറം, സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി. വർഗീസ്, സംസ്ഥാന ട്രഷറർ മാത്യു ജോസഫ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |